പള്ളൂര്‍: പള്ളൂര്‍ വി.എന്‍.പുരുഷോത്തമന് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന മാഹി മേഖലാ ബാലകലാമേളയുടെ നടത്തിപ്പിനായി 201 അംഗ സംഘാടക സമിതി രൂപീകരിച്ചു.
മേഖലയിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സംയുക്തയോഗമാണ് സംഘാടക സമിതിക്ക് രൂപം നല്‍കിയത്. മയ്യഴി മേഖലയില്‍ സര്‍ക്കാര്‍, പ്രൈവറ്റ് മേഖലയിലെ പ്രീ-പ്രൈമറി മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള വിഭാഗങ്ങളിലെ കുട്ടികള്‍ പങ്കെടുക്കുന്ന ബാലകലാമേള മയ്യഴിയിലെ ഏറ്റവും വലിയ കലോത്സവമാണ്. പരിപാടിയുടെ നടത്തിപ്പിനായി പോണ്ടിച്ചേരി സര്‍ക്കാര്‍ 3 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
സംഘാടക സമിതി രൂപീകരണയോഗം മാഹി റീജ്യണല്‍ അഡ്മിനിസ്ട്രേറ്റര്‍ ദിനേശ് മംഗലാട്ട് ഉദ്ഘാടനം ചെയ്തു. ടി.സുരേന്ദ്രബാബു അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ കെ.തമ്പാന് പരിപാടി വിശദീകരിച്ചു. സി.കെ.ജയറാം, യു.പി.അശോകന്, സി.എച്ച്.പ്രഭാകരന്, പിടിസി ശോഭ, ലദീഷ്, പ്രവീണ്‍കുമാര്‍, കെ.കമല എന്നിവര്‍ സംസാരിച്ചു. എസ് ഗണേശന് സ്വാഗതവും എ.പി.ഹരിദാസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: