സ്വന്തം ലേഖകന്‍
പാനൂര്‍: കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവും സിപിഎം നേതാവുമായ വിഎസ്.അച്ചുതാനന്ദന് കണ്ണൂരില്‍ എത്തിയപ്പോള്‍ കാണേണ്ടി വന്നത് ബോംബ് നിര്‍മ്മാണ ഭൂഗര്‍ഭ ഗുഹയും സിപിഎം ഗുണ്ടാനേതാവിന്റെ അറസ്റ്റും. പ്രതിപക്ഷനേതാവ് വിഎസിന് കാണേണ്ടി വന്നത് അരുതാത്തത്.—കൂത്തുപറമ്പ് പഴയനിരത്തില്‍ 34ബോംബുകളും 14വാളുകളും റിവോള്‍വറും എസ് കത്തിയും നായ്ക്കുരണപൊടിയും പിടികൂടിയ സംഭവത്തില്‍ ഗുണ്ടാനേതാവ് മനോരാജ് എന്ന നാരായണന്റെ അറസ്റ്റാണ് ആദ്യം വിഎസ് അറിയുന്നത്.—പിന്നീട് മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി മലയില്‍ നിന്നും ഉഗ്രസ്ഫോടനശേഷിയുളള സ്റ്റീല്‍ബോംബുകള്‍ കണ്ടെടുത്തതാണ് മറ്റൊരു വാര്‍ത്ത.—വിഎസ് അച്ചുതാനന്ദന്റെ മിത്രമായിരുന്ന ആര്‍എംപി നേതാവ് ടിപി.ചന്ദ്രശേഖരനെ കൊന്നവരെ സിപിഎം നേതൃത്വം ഒളിവില്‍ പാര്‍പ്പിച്ച സങ്കേതത്തില്‍ നിന്നുമാണ് ബോംബുകള്‍ പിടികൂടിയത്.—പത്ത് പേര്‍ക്ക് ഇരിക്കാനുളള ‘ഭൂഗര്‍ഭ ഗുഹയുണ്ടാക്കി മവോയിസ്റ്റുകളെ വെല്ലുന്ന രീതിയിലാണ് ഇവിടെ ബോംബ് നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.—കൊടിസുനിയും സംഘവും ടിപിയെ കൊന്ന് ആഴ്ചകളോളം താമസിച്ച മുടക്കോഴിമല വീണ്ടും ജനശ്രദ്ധയില്‍ വന്ന ദിവസം വിഎസും ജില്ലയിലുണ്ടായത് യാദൃച്ഛികമാണെങ്കിലും രാഷ്ട്രീയ ചര്‍ച്ചയ്ക്ക് ഹേതുവാകുന്നതായി.—പി.ജയരാജന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങളെ പാര്‍ട്ടിവേദികളില്‍ എന്നും എതിര്‍ത്തിട്ടുള്ള വിഎസിന് കണ്ണൂര്ലോബിക്കെതിരെ അടിക്കാനുളള വടിയാണ് ഇവിടെ നിന്നും നേരിട്ടു ലഭിച്ചത്.—ജില്ലയില്‍ പരാജയഭീതി കാരണമാണ് വിഎസിനെ രംഗത്തിറക്കിയതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.—കണ്ണൂര്‍ ടൗണ്‍, ഇരിട്ടി, പയ്യന്നൂര്‍, ആലങ്കോട്, തലശേരി ഭാഗങ്ങളില്‍ വിഎസ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്തു.—ഇരിട്ടിയില്‍ വിഎസ് പ്രസംഗിച്ചതിനടുത്താണ് മുടക്കോഴിമല.—വിഎസ് അച്ചുതാനന്ദനെ എന്നും ശക്തമായ വിമര്‍ശിച്ച പിണറായി പക്ഷത്തുളള ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പിഎം.മനോജിന്റെ സഹോദരനാണ് പിഎം.മനോരാജ് എന്ന നാരായണന്.—ജില്ലയില്‍ സിപിഎം നടത്തുന്ന നരമേധങ്ങളില്‍ പരസ്യനിലപാടെടുക്കാതെ ഒഴിഞ്ഞു നില്ക്കുന്ന വിഎസിന്റെ ധാര്‍മ്മികത ഏറെ ചോദ്യംചെയ്യപ്പെട്ടതാണ്.—ഇപ്പോള്‍ മിണ്ടരുതെന്ന പാര്‍ട്ടി നിര്‍ദ്ദേശത്താല്‍ മൗനം തുടരുകയാണ് വിഎസ്.—അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുമെന്ന ഉറപ്പില്‍ വെടിപൊട്ടിക്കാതെ പാര്‍ട്ടിക്ക് വിധേയനായി കഴിയുകയാണ്.—എന്തായാലും ബോംബും, വാളുമാണ് കണ്ണൂരിലെ സിപിഎം രാഷ്ട്രീയമെന്ന് മനസിലാക്കാന്‍ രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് സന്ദര്‍ശനം വിഎസ് അച്ചുതാനന്ദന് ധാരാളമായി.—
പ്രതികരിക്കാൻ ഇവിടെ എഴുതുക: