കണ്ണൂര്‍: കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസിലെ റേഷന്‍ കടകളിലെ കാര്‍ഡുകളുടെ തിരുത്തല്‍ വരുത്തേണ്ട പ്രിന്റൗട്ട് ഫോറങ്ങള്‍ 5 ദിവസത്തേക്ക് കടയില്‍ പരിശോധനയ്ക്ക് ലഭ്യമാണ്. കുടുംബനാഥന്, റേഷന്‍ കാര്‍ഡിലെ പ്രായപൂര്‍ത്തിയായ വ്യക്തികള്‍, ചുമതലപ്പെടുത്തുന്ന വ്യക്തികള്‍ എന്നിവര്‍ മാത്രമേ തിരുത്തല്‍ വരുത്താന്‍ പാടുളളു. ഓരോ ഫോറത്തിലും പരിശോധന സംബന്ധിച്ച സാക്ഷ്യപത്രം രേഖപ്പെടുത്തേണ്ടതാണ്. തിരുത്തലുകള്‍ ഉണ്ട് എങ്കില്‍ തിരുത്തലുകള്‍ ഉണ്ട് എന്നും, തിരുത്തലുകള്‍ ഇല്ല എങ്കില്‍ തിരുത്തലുകള്‍ ആവശ്യമില്ല എന്നും ഓണ്‍ ലൈനായി തിരുത്തിയിട്ടുണ്ടെങ്കില്‍ ഓണ്‍ലൈനായി തിരുത്തിയിട്ടുണ്ട് എന്നും രേഖപ്പെടുത്തേണ്ടതാണ്. തിരുത്തലുകള്‍ ആവശ്യമുളള പക്ഷം തെറ്റായ ഭാഗം വട്ടമിട്ട് മുകളില്‍ ശരിയായ വിധം രേഖപ്പെടുത്തേണ്ടതാണ്. പുതിയ വാര്‍ഡിന്റെ നമ്പര്‍, വാര്‍ഡിന്റെ പേര്, വീട്ടു നമ്പര്‍ എന്നിവ ഉള്‍പ്പെടുത്താവുന്നതാണ്. 2015 ജനുവരി 1 ന് 2 വയസ്സ് തികഞ്ഞ കുട്ടിയുടെ പേരജനനസര്ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ചേര്‍ക്കാവുന്നതും, കാര്‍ഡിലുള്‍പ്പെട്ട വ്യക്തി മരിച്ചിട്ടുണ്ടെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് പ്രകാരം ഒഴിവാക്കാവുന്നതാണ്. സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നുളള വിരമിക്കല്‍ സംബന്ധിച്ചുളള വിവരങ്ങളും ചേര്‍ക്കാവുന്നതാണ്. കാര്‍ഡുടമകള്‍ റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക്, ഗ്യാസ് പാസ്സ്ബുക്ക് എന്നിവയുടെ പകര്‍പ്പും രേഖകളുമായി ഒത്തുനോക്കി തിരുത്തലുകള്‍ വരുത്തേണ്ടതാണ്. പുതിയതായി സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ വിവരം രേഖപ്പെടുത്തേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: