കണ്ണൂര്‍: ജില്ലയില്‍ സപ്തംബറില്‍ 109 അബ്കാരി കേസുകള്‍ എടുത്തതായി ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.വി.സുരേന്ദ്രന് അറിയിച്ചു. 5 എന്‍ഡിപിഎസ് കേസുകളും രജിസ്റ്റര്‍ ചെയ്തു. പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട 66 കേസുകളും എടുത്തു. 555 തവണ കളള്ഷാപ്പുകള്‍, 2 തവണ വിദേശ മദ്യഷാപ്പ്, 31 തവണ ബിയര്‍/വൈന്‍ പാര്‍ലറുകള്‍ എന്നിവ പരിശോധന നടത്തി. 301 ലിറ്റര്‍ വിദേശമദ്യം, 109 ലിറ്റര്‍ മാഹി മദ്യം, 28 ലിറ്റര്‍ ചാരായം, 5.2 ലിറ്റര്‍ ബിയര്‍, 290 ഗ്രാം കഞ്ചാവ്, 605 ലിറ്റര്‍ വാഷ് എന്നിവ റെയ്ഡുകളില് പിടിച്ചെടുത്തു. ജില്ലയില്‍ വ്യാജമദ്യത്തിനെതിരായ റെയ്ഡും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടത്താന്‍ യോഗം നിര്‍ദ്ദേശം നല്കി. യോഗത്തില്‍ എ.ഡിഎം ഒ.മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. ഐ.സി.മേരി, ചന്ദ്രന്, എക്സൈസ്, പൊലീസ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: