കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരിശീലനത്തിന് ലഭ്യമാക്കിയ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകള്‍ നവംബര്‍ 4 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ താലൂക്ക് ഓഫീസ് ഗോഡൗണില്‍ മുഴുവന്‍ റിട്ടേണിങ്ങ് ഓഫീസര്‍മാരും എത്തിക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പരിശീലനത്തിന് ലഭ്യമാക്കിയ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകള്‍ പോള്‍ ചെയ്ത ഇ വി എം സൂക്ഷിക്കുന്ന അവരവരുടെ സ്ട്രോങ്ങ് റൂമുകളില്‍ ആര്‍ഒമാര്‍ സൂക്ഷിക്കരുതെന്നും അറിയിപ്പില്‍ വ്യക്തമാക്കി. ഫോണ്‍: 9446262773, 9895180229
പ്രതികരിക്കാൻ ഇവിടെ എഴുതുക: