രണ്ട് ദിവസം കൊണ്ട് പരീക്ഷയുടെ അപേക്ഷ കോളേജ് മുഖേന സര്‍വ്വകലാശാലയില്‍ എത്തിക്കണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.
തൊടുപുഴ: വിദ്യാര്‍ത്ഥികളെ രക്ഷിക്കാനല്ല ശിക്ഷിക്കാന്‍ മാത്രമുള്ളതാണ് എം.ജി സര്‍വ്വകലാശാല എന്ന് തോന്നുന്നതില്‍ തെറ്റ് പറയാനാവില്ല. കഴിഞ്ഞ ദിവസം ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് എം.ജി സര്‍വ്വകലാശാല ഇറക്കിയ വിജ്ഞാപനം കണ്ടാന്‍ സര്‍വ്വകലാശാലയുടെ വിദ്യാര്‍ത്ഥി വഞ്ചന വ്യക്തമാകും. പരീക്ഷയ്ക്കുള്ള അറിയിപ്പ് ഇറക്കിയത് ഒക്ടോബര്‍ 27ന്. വിദ്യാര്‍ത്ഥികള്‍ അറിഞ്ഞതാകട്ടെ 28ലെ പത്രങ്ങളിലൂടെയും. പരീക്ഷ ഫോം പൂരിപ്പിച്ച് സര്‍വ്വകലാശാലയില്‍ എത്തിക്കേണ്ട തിയതി 30ന്. വളരെ വിചിത്രവും ദ്രോഹപരവുമാണ് ഈ രീതിയിലുള്ള വിജ്ഞാപനം. വെറും 2 ദിവസം കൊണ്ട് വിദ്യാര്‍ത്ഥികള്‍ അതാത് കോളേജുകള്‍ മുഖാന്തിരം അപേക്ഷകള്‍ സര്‍വ്വകലാശാലയില്‍ എത്തിക്കണം. ഇത്തരത്തിലുള്ള വിവേകശൂന്യമായ നടപടികളില്‍ നിന്നും സര്‍വ്വകലാശാല പിന്മാറണമെന്നും ഈ രീതിയില്‍ തിയതികള്‍ നിശ്ചയിച്ചവര്ക്കെതിരെ നടപടികള്‍ എടുക്കണമെന്നും എബിവിപി ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: