കണ്ണൂര്‍: കേരളത്തില്‍ നിലവിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി തൊഴിലാളികളെയും അടിസ്ഥാന വര്‍ത്തെയും വിപ്ലവത്തെയും കൈവിട്ട പാര്‍ട്ടിയാണെന്നും കേരളത്തിന്റെ മൂന്ന് ഭാഗങ്ങളില്‍ മൂന്നുപേരുകളിലാണ് ഈ പാര്‍ട്ടി ഇന്ന് അറിയപ്പെടുന്നതെന്നും ബിജെപി സംസ്ഥാന സെല്‍കോഡിനേറ്റര്‍ അഡ്വ.ബി.ഗോപാലകൃഷ്ണന് പറഞ്ഞു. തിരുവിതാംകൂറില്‍ കമ്യൂണിസ്റ്റ് മദനിയും മധ്യകേരളത്തില്‍ കമ്യൂണിസ്റ്റ് ലീഗും കണ്ണൂര്‍ ഉള്‍പ്പെടെയുള്ള വടക്കന്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് താലിബാനുമായിട്ടാണ് സിപിഎം ഇന്നറിയപ്പെടുന്നത്. കണ്ണൂരില്‍ എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി, സിമി പോലുള്ള സംഘടനകളുമായി കൂട്ടുകൂടിയാണ് സിപിഎം മത്സരിക്കുന്നത്. മാര്‍ക്സിസവും മാര്‍ക്സിനെയും മാറ്റി പ്രീണനവും ഭീകരതവാദവുമായി കൂട്ടുചേരുകയാണ് പാര്‍ട്ടി. കേരളത്തിലെ താലിബാന് കൂട്ടുകെട്ടിന്റെ നേതാവ് ബിന്‍ലാദനായ പിണറായിയാണ് എന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയും പിണറായിയും താമരശ്ശേരി ബിഷപ്പിന്റെ അടുക്കലെത്തി കുമ്പസാരിക്കുകയാണ്. ടി.വി.തോമസ് മരിക്കാന്‍ കിടന്നപ്പോളാണ് കുമ്പസാരിക്കാന്‍ പോയതെങ്കില്‍ അച്ചുതാനന്ദനും പിണറായിയും ഉമ്മന്‍ചാണ്ടിയും മരിക്കുന്നതിനു മുമ്പ് അധികാരം കിട്ടാന്‍ ബിഷപ്പിനടുത്തെത്തി കുമ്പസാരിക്കുകയാണ്. പശുവിന്റെ തന്തക്കുവിളിച്ച അച്ചുതാനന്ദന് പശുവിന്റെ തൊഴികൊണ്ടാണ് മരിക്കാന്‍ പോകുന്നതെന്നും ഇതുവഴി അയാള്‍ക്ക് മോക്ഷം ലഭിക്കുമെന്നും ഗോപാലകൃഷ്ണന് പരിഹസിച്ചു. ബീഫ് വഴി ബിജെപിയെ പ്രതിരോധിക്കാന്‍ ശ്രമിച്ച കേരള രാഷ്ട്രീയത്തിലെ ഇടത്-വലത് മുന്നണികള്‍ക്ക് കിട്ടിയ നിയതിയുടെ ഇടിവെട്ടാണ് ബാര്‍ക്കോഴക്കേസിലെ കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ കാക്കയങ്ങാട്, ഉളിക്കല്‍ എന്നിവിടങ്ങളില്‍ നടന്ന ബിജെപി പൊതുയോഗങ്ങളില്‍ സംബന്ധിക്കാനെത്തിയതായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: