കുമളി: കുമളിക്ക് സമീപം തോട്ടില്‍ നിന്നും വൃദ്ധന്റേതെന്നു കരുതുന്ന തലയോട്ടി കണ്ടെത്തി. കുമളി കുഴിക്കണ്ടം തോട്ടില്‍ നിന്നാണ് ഇന്നലെ ഉച്ചയോടെ സമീപവാസികള്‍ തലയോട്ടി കണ്ടെത്തിയത്. കടവില്‍ കുളിക്കാനിറങ്ങിയ വീട്ടുകാരാണ് തലയോട്ടി ആദ്യം കാണുന്നത് കുമളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിധഗ്ദപരിശോധയ്ക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകു എന്ന് കുമളി പോലീസ് അറിയിച്ചു. പരിശോധനയ്ക്കായി തലയോട്ടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. വ്യദ്ധന്െ തലയോട്ടിയാണ് കണ്ടത്തിയതെന്നാണ് പ്രാഥമിക വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: