ചെങ്ങന്നൂര്‍: നവ കേരളത്തിന്റെ സൃഷ്ടിക്ക് ദേശീയജനാധിപത്യ സഖ്യത്തിനെ സാധിക്കുകയുള്ളുവെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ചെങ്ങന്നൂര്‍ നഗരസഭയില്‍ എന്‍ഡിഎ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് ജനങ്ങള്‍ വിശ്വസിച്ചുകഴിഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ ചരിത്ര നേട്ടം കേരളത്തിലും അലയടിച്ചു കഴിഞ്ഞു. കേരളത്തില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ അടിത്തറ പാകുന്നതാണ് വരുന്ന തെരഞ്ഞെടുപ്പ് . ഈ തെരഞ്ഞെടുപ്പോടെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ ശിഥിലമാകും.
നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എന്‍ഡിഎ സഖ്യമാകും കേരളം ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ഡ് കണ്‍വീനര്‍ വേണുഗോപാലക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറിയും, ജില്ലാ പഞ്ചായത്ത് മാന്നാര്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയുമായ എം.വി. ഗോപകുമാര്‍, ട്രഷറര്‍ കെ.ജി. കര്‍ത്ത, മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡന്റ് എം.ജി.എം. നമ്പൂതിരി, ജനറല്‍ സെക്രട്ടറി അനില്‍ ജോണ്‍, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ കണ്ണാട്ട്, ജി.ബിജു, ബി.ഗോപാലകൃഷ്ണന്‍, എന്‍.രാധാകൃഷ്ണന്‍ ശ്രീപദം, എ.പി. ശ്രീധരന്‍, ശരത് ചന്ദ്രന്‍, നാരായണന്‍ ആലപ്പുറത്ത്, പ്രസാദ് തിരമത്ത്, ജയകുമാര്‍ മണക്കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ വാര്‍ഡുകളില്‍ നിന്നുമുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പി.കെ.കൃഷ്ണദാസ് സ്വീകരിച്ചു.
















