തിരൂര്‍: വെട്ടം പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയം തടയുന്നതിനായി വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചിരിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും. പ്രദേശത്തെ ധാരാളം ആളുകള്‍ സമീപകാലത്ത് കോണ്‍ഗ്രസ് സിപിഎം എന്നിവയില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതില്‍ വിറളിപൂണ്ട സിപിഎം വെട്ടം, തിരൂര്‍ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു.
പക്ഷേ അതുകൊണ്ടൊന്നും അണികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സിപിഎമ്മിന് സാധിച്ചിരുന്നില്ല. വെട്ടം പഞ്ചായത്തില്‍ ഇരുപത് സീറ്റുകളാണ് ആകെയുള്ളത്. തീരദേശ മേഖലയില്‍ ഒഴികെ 16 സീറ്റുകളില്‍ ബിജെപി തനിച്ച് മത്സരിക്കുന്നുണ്ട്. നിരവധി വാര്‍ഡുകളില്‍ ബിജെപിക്ക് വിജയസാധ്യതയുമുണ്ട്. ബിജെപിക്ക് സ്വാധീനമുള്ള വാര്‍ഡുകളില്‍ എല്‍ഡിഎഫും യുഡിഎഫും സംയുക്തമായി ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ജനങ്ങള്‍ അത് ഗൗനിക്കാതെ വന്നപ്പോള്‍ അതില്‍ നിന്നും പിന്മാറി.
എട്ടാം വാര്‍ഡില്‍ ബിജെപിക്ക് വേണ്ടി ജനവിധി തേടുന്നത് അമ്പിളി ഹരിദാസാണ്. മുമ്പ് അമ്പിളി സിപിഎമ്മിന്റെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകയുമായിരുന്നു.
എന്നാല്‍ സിപിഎമ്മിന്റെ പ്രീണന രാഷ്ട്രീയത്തില്‍ മനംമടുത്ത അമ്പിളി പാര്‍ട്ടി വിടുകയായിരുന്നു. ഇപ്പോള്‍ ബിജെപിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്. പഞ്ചായത്തില്‍ അച്ചടക്കവും വിവേകവുമില്ലാത്ത സിപിഎമ്മിന്റെ നേതൃത്വമാണ് ജനങ്ങളെ അവരില്‍ നിന്നും അകറ്റിയത്. നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അണികളുടെ കൊഴിഞ്ഞുപോക്ക് വേഗത്തിലാക്കിയെന്ന് പറയുന്നതാരും ശരി.
ബിജെപിയുടെ മുന്നേറ്റത്തില്‍ വിറളിപൂണ്ട ഇരുമുന്നണികളും ഇപ്പോള്‍ വര്‍ഗീയ സംഘടനകളെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകളുമായി പരസ്യധാരണ ഉണ്ടാക്കിയിരിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും.
ബിജെപി വിജയിക്കുമെന്ന് ഉറപ്പുള്ള എല്ലാ സ്ഥലത്തും സാമ്പാര്‍ മുന്നണിയാണ് മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: