കൊച്ചി: സാമൂഹ്യ പ്രസക്തിയുള്ള ഒരസാധാരണ കഥ സംസ്കൃത ഭാഷയില്‍ ക്രിയേറ്റീവ് ക്രിയേഷന്‍സ് ചലച്ചിത്രമാക്കുന്നു. ആത്മാന്വേഷണം എന്നര്‍ഥമാക്കുന്ന ‘ഇഷ്ടിഃ’യുടെ ഷൂട്ടിങ്പിറവം പടുതോള്‍ മനയില്‍ ആരംഭിച്ചു. സംസ്കൃതത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഡോ. ജി. പ്രഭയാണ് കഥയുംതിരക്കഥയും സംഭാഷണവും എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. ആദിശങ്കരാചാര്യ, ഭഗവദ്ഗീത, മുദ്രരാക്ഷസം, മനീഷ്കെ മോക്ഷഗുണ്ഠം, പ്രിയമാനസം എന്നിവയാണ് ഇതിനു മുമ്പ് ഇന്ത്യയില്‍ നിര്‍മിച്ചിട്ടുള്ള മറ്റു സംസ്കൃത സിനിമകള്‍.
സ്വന്തം ചിതയ്ക്കു കൊളുത്താന്‍ വീട്ടില്‍ അഗ്നി സൂക്ഷിക്കുന്ന മനുഷ്യന്റെ കഥയ്ക്കൊപ്പം വളരെ ശക്തമായൊരു സാമൂഹ്യവിഷയം കൂടി ഈ ചിത്രത്തിലൂടെ സംവിധായകന് പറയുന്നു. 71 വയസുള്ള വേദപണ്ഡിതന് രാമവിക്രമന്‍ നമ്പൂതിരി എന്ന കേന്ദ്രകഥാപാത്രത്തെ മലയാളത്തിന്റെ പ്രിയനടന് നെടുമുടി വേണു അവതരിപ്പിക്കുന്നു. നായികാകഥാപാത്രം ശ്രീദേവിയായി പുതുമുഖം ആതിരാ പട്ടേല്‍ അഭിനയിക്കുന്നു. അനൂപ് കൃഷ്ണന്, ജിജോയ് പി. ആര്, ലക്ഷ്മി ഗോപകുമാര്‍, മോഹിനിവിനയന് എന്നിവരാണ് മറ്റഭിനേതാക്കള്‍.
മഹാകവി അക്കിത്തവും കവി മധുസൂദനന് നായരുംഈ സിനിമയ്ക്ക് പാട്ടുകള്‍ എഴുതുന്നു എന്ന പ്രത്യേകതയുമുണ്ട്.കൈതപ്രം സംഗീതസംവിധാനവും എല്‍ദോ ഐസക് ഛായാഗ്രാഹണവും രൂപേഷ് കലാസംവിധാനവും പ്രവീഷ് നിശ്ചലഛായാഗ്രാഹണവും ഏബ്രഹാംലിങ്കണ്‍ വാര്‍ത്താവിതരണവും നിര്‍വഹിക്കുന്നു. ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ പട്ടണം റഷീദ്ചമയവും ഇന്ദ്രന്‍സ് ജയന്വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു. അസോസിയേറ്റ് ഡയറക്ടര്‍പി. എസ്. ചന്തു. ഇന്ത്യന്‍ സിനിമയ്ക്ക് ഒരു മുതല്‍ക്കൂട്ടാകുന്ന ചിത്രം ഒരു ഷെഡ്യൂളില്‍ പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: