തിരുവനന്തപുരം: ശ്രീ സത്യസായി ബാബയുടെ തിരുജയന്തി ആഘോഷങ്ങള്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ സായിഗ്രാമത്തില്‍ രീതിയില്‍ നടക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സായിസംഗീതോത്സവം 90 മണിക്കൂര്‍ നീളുന്ന കര്‍ണാടക സംഗീതക്കച്ചേരി ഉള്‍പ്പെടെ നവംബര്‍ 1 മുതല്‍ 23 വരെ അരങ്ങേറും. സംഗീത പരിപാടി നവംബര്‍ 1ന് വൈകിട്ട് 5ന് സ്പീക്കര്‍ എന്‍. ശക്തന് ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാരായ മനേകാ ഗാന്ധി, ഡി.വി. സദാനന്ദഗൗഡ, സംസ്ഥാന മന്ത്രിമാര്‍, ചലച്ചിത്ര താരങ്ങളായ മധു, നെടുമുടി വേണു, മഞ്ജുവാര്യര്‍, സാംസ്കാരിക നായകന്മാര് തുടങ്ങിയവര്‍ സാംസ്കാരിക സമ്മേളനങ്ങളില്‍ പങ്കെടുക്കും. നവംബര്‍ 23ന് വൈകിട്ട് 5ന് 90-ാം ജന്മദിനാഘോഷ പരിപാടികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഇതിനോടനുബന്ധിച്ച് സമൂഹവിവാഹവും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സായിപ്രസാദം വീടുകളുടെ താക്കോല്‍ദാന ചടങ്ങും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: