വെള്ളറട: തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു വിഭാഗം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാത്രികാലങ്ങളില്‍ മദ്യവിതരണം ആരംഭിച്ചതോടെ പോലീസ് പരിശോധന കര്‍ശനമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ നശിപ്പിക്കല്‍ ഉള്‍പ്പടെ ലഭിക്കുന്ന പരാതികള്‍ക്ക് പിന്നില്‍ മദ്യമാണെന്ന് കണ്ടെത്തിയതോടെയാണ് നെയ്യാറ്റിന്‍കര ഡിവൈഎസ്പി സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ സബ്ഡിവിഷനു കീഴില്‍ പരിശോധന കര്‍ശനമാക്കിയത്.
നെയ്യാറ്റിന്‍കര താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ മദ്യപാനികളായ വോട്ടര്‍മാരെ കൈയിലെടുക്കാന്‍ വ്യാജമദ്യമുള്പ്പെടെ ഒഴുകാന്‍ സാധ്യതയുള്ളതിനാല്‍ പോലീസും എക്സൈസും ജാഗ്രത പുലര്‍ത്തുകയാണ്.
വോട്ടിന് പകരം മദ്യം എന്ന തരത്തിലും വരുംദിവസങ്ങളില്‍ പ്രചാരണത്തിന് സാധ്യതയുണ്ട്. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെയാണ് മദ്യവിതരണം നടക്കുന്നത്.
തമിഴ്നാട്ടില്‍ നിന്ന് വ്യാജമദ്യം അതിര്‍ത്തി വാര്‍ഡുകളിലൂടെ സുലഭമായി കടന്നുവരാനുള്ള സാധ്യതയാണ് പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഓരോ വാര്‍ഡിലും തങ്ങള്‍ക്ക് വോട്ട് ചെയ്യുന്നവര്‍ക്ക് മദ്യം നല്‍കിയാണ് വോട്ട് പിടിത്തം നടക്കുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകരുടെ അറിവോടെ നടക്കുന്ന ഇത്തരത്തിലുള്ള വോട്ട് പിടിത്തത്തിന് നേരെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കണ്ണടയ്ക്കുന്നുവെന്നാണ് ആക്ഷേപം.കര്‍ശന നടപടിക്ക് പ്രദേശത്തെ എസ്ഐമാര്‍ പ്രത്യേക സ്കോഡു രൂപീകരിച്ചു. പ്രദേശത്തെ ആളൊഴിഞ്ഞ പ്രദേശങ്ങളിലും ലോഡ്ജുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: