കണ്ണൂര്‍: ജില്ലയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കൊലക്കേസ് പ്രതികളെ സ്ഥാനാര്ത്ഥിയാക്കിയതുള്പ്പെടെ സിപിഎമ്മിന് നേരെ പൊതു സമൂഹത്തില്‍ നിന്നുയരുന്ന ചോദ്യങ്ങളെ സ്പര്‍ശിക്കാതെ വിഎസിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍. തെരഞ്ഞെടുപ്പില്‍ ജില്ലയിലാകമാനം പാര്‍ട്ടിക്ക് അടിതെറ്റുമെന്ന് മനസ്സാലാക്കിയ സിപിഎം ജില്ലാ നേതൃത്വം സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി വിരുദ്ധനെന്ന് ആക്ഷേപിച്ച വിഎസിനെ തന്നെ ഒടുവിലിറക്കേണ്ടി വന്നു. എന്നാല്‍ നേതൃത്വം ഉദ്ദേശിച്ച ഗുണം പാര്‍ട്ടിക്ക് ഇന്നലെ വിഎസ് ജില്ലയില്‍ നടത്തിയ പര്യടനത്തില്‍ ലഭിച്ചില്ലെന്നാണ് ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായമുണ്ട്. കണ്ണൂരിലെ വികസന പ്രശ്നങ്ങളെ കുറിച്ചോ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തേ കുറിച്ചോ ഒന്നും തന്നെ വിഎസ് പങ്കെടുത്ത പരിപാടികളില്‍ സംസാരിച്ചില്ല. ടിപി ചന്ദ്രശേഖരന്റെ വധത്തിലുള്‍പ്പെടെ പാര്‍ട്ടി നടപടിക്കെതിരെ നിലയുറപ്പിച്ച വി.എസ് കണ്ണൂരില്‍ കൊലപാതക കേസിലെ പ്രതികളായ രണ്ടു നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനേ കുറിച്ച് ഒന്നും സംസാരിക്കാത്ത വിഎസ് തന്റെ പഴയ നിലപാടില്‍ മാറ്റം വരുത്തുകയും ജില്ലയിലെ സിപിഎം നേതൃത്വത്തിന്റെ കൊലപാതക രാഷ്ട്രീയത്തെ ന്യായീകരിക്കുകയും ചെയ്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: