ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി സിപിഎം കേന്ദ്രത്തില്‍ നിന്നും ബോംബ് പിടികൂടിയ സംഭവം പോലീസ് സമഗ്രമായി അന്വേഷിക്കണമെന്ന് ബിജെപി പേരാവൂര്‍ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം നേതാക്കളുടെ ഒത്താശയോടെ നടക്കുന്ന ആയുധസംഭരണമാണ് ഇതെന്ന് ജനങ്ങള്‍ തിരിച്ചറിയണം. സംസ്ഥാന-ജില്ലാ നേതാക്കളുടെ അറിവോടെയാണ് ഇത്തരം ആയുധസംഭരണങ്ങള്‍ നടക്കുന്നത്. തിരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ടു നടക്കുന്ന ഇത്തരം ആയുധസംഭരണം ജില്ലയൊട്ടാകെ കുരിതിക്കളമാക്കുന്നതിനുള്ള സിപിഎം ഗൂഢാലോചനയുടെ ഭാഗമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുഴക്കുന്ന് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നടത്തിയ ബൂത്ത് പിടുത്തവും കള്ളവോട്ടും ഇത്തവണയും നടത്താനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. ആയുധ സംഭരണവുമായി ബന്ധപ്പെട്ട് ജില്ലാ നേതാക്കളെ പ്രതികളാക്കി കേസെടുക്കണമെന്നും സിപിഎം കേന്ദ്രങ്ങളില്‍ മുഴുവന്‍ പരിശോധന നടത്തി ഇതുപോലെ സൂക്ഷിച്ചു വെച്ചിരിക്കുന്ന ആയുധ ശേഖരങ്ങള്‍ പിടികൂടണമെന്നും ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.കൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ യോഗത്തില്‍ സജിത്ത് കീഴൂര്‍, രാമദാസ് എടക്കാനം, എന്‍.വി.ഗിരീഷ്, മനോഹരന് വയോറ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: