തലശ്ശേരി: ചരിത്ര പ്രാധാന്യമുള്ള തലശ്ശേരി റെയില്‍വേ സ്റ്റേഷന്റെ വികസനത്തോടൊപ്പം തലശ്ശേരി ബസ് സ്റ്റാന്റില്‍ അന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള സുരക്ഷിതമായ റോഡ് നിര്‍മ്മാണത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് പ്രൊഫ.റിച്ചാര്‍ഡ് ഹേ എംപി പറഞ്ഞു. 20,000ല്‍ അധികം യാത്രക്കാരും 6 ലക്ഷത്തിലധികം രൂപ ദിനംപ്രതി വരുമാനവുമുള്ള തലശ്ശേരി റെയില്‍വേ സ്റ്റേഷന് അര്‍ഹിക്കുന്ന പരിഗണന ലഭ്യമാക്കുന്നതിനായി പരിശ്രമിക്കുമെന്നും ഇക്കാര്യം റെയില്‍വേ മന്ത്രി അടക്കമുള്ളവരുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകുന്നേരം തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെത്തി ഉദ്യോഗകസ്ഥരുമായും മറ്റും നേരില്‍ക്കണ്ട് പരാതികളും പരാധീനതകളും ചോദിച്ചു മനസ്സിലാക്കിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനിയര്‍ സാഗര്‍ ചൗധരി, തലശ്ശേരി സ്റ്റേഷന് മാസ്റ്റര്‍ പ്രദീപ്കുമാര്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: