ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ സിപിഎം കേന്ദ്രമായ മുടക്കോഴിയില്‍ നിന്നും ഉഗ്ര പ്രഹര ശേഷിയുള്ള സ്റ്റീല്‍ ബോംബ് ശേഖരം പിടികൂടി. ബുധനാഴ്ച ഉച്ചയോടെ ഇരിട്ടി ഡി വൈഎസ്പി പി.സുകുമാരന്റെയും, സിഐ വി.വി.മനോജിന്റെയും ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തില്‍ സ്ഫോടക വസ്തുക്കള്‍ക്കും ആയുധങ്ങള്‍ക്കും വേണ്ടി നടത്തിയ തിരച്ചിലിനിടെയാണ് ബോംബുകള്‍ പിടികൂടിയത്. വലിയ പ്ലാസ്റ്റിക് പെയ്ന്റ് പാട്ടയില്‍ അടക്കം ചെയ്തു പൊത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.
ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളായിരുന്ന കൊടിസുനിയേയും സംഘത്തിനേയും സിപിഎം സംഘം ഒളിവില്‍ പാര്‍പ്പിക്കുകയും പോലീസ് പിടികൂടുകയും ചെയ്ത പെരിങ്ങാനം മലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണിത്. ഈരായി മോഹനന് കോമത്ത് കുഞ്ഞിരാമന് എന്നിവരുടെ പറമ്പിന്റെ നടുവിലെ ഇടവഴിയുടെ മണ്‍തിട്ടയുടെ പൊത്തിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. സിപിഎം പ്രവര്‍ത്തകരല്ലാതെ മറ്റൊരാളും ഈ പ്രദേശങ്ങളിളില്ല. അതുകൊണ്ട് തന്നെയാണ് മറ്റുള്ളവര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം പാടെ നിഷേധിക്കപ്പെട്ട ഈ പ്രദേശം തന്നെ സിപിഎം ക്രിമിനലുകള്‍ക്ക് ഒളിവില്‍ താമസമൊരുക്കാന്‍ സിപിഎം മുമ്പ് തിരഞ്ഞെടുത്തതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: