ഏലപ്പാറ: കൊക്കയാര്‍ ഗ്രാമപഞ്ചായത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും നേര്‍ക്കുനേര്‍ മത്സരിക്കുന്നു. മിക്ക വാര്ഡുകകളിലും സിപിഎം മൂന്നാംകക്ഷിയായി മാറിയിരിക്കുകയാണ്. കൊക്കയാര്‍ ഗ്രാമപഞ്ചായത്തില്‍ 14 വാര്‍ഡുകളില്‍ 13 ഇടങ്ങളിലും ബിജെപി മുന്നേറുകയാണ്. ബിജെപിക്കും ബിഎംഎസിനും നല്ല വേരോട്ടമുള്ള പഞ്ചായത്തില്‍ കഴിഞ്ഞതവണ ബിജെപിക്ക് ഒരംഗ മുണ്ടായിരുന്നു. കോണ്‍ഗ്രസ് സിപിഎം ഭരണം പഞ്ചായത്തിന്റെ വികസനം മുരടിപ്പിച്ചതായും ഇത് തിരിച്ചറിഞ്ഞ് സമ്മതിദായകര്‍ തങ്ങളെ വിജയിപ്പിക്കും എന്ന പ്രതീക്ഷയിലുമാണ് ബിജെപി നേതൃത്വം. 9976 വോട്ടര്‍മാരുള്ള പഞ്ചായത്തില്‍ 1000 ത്തോളം പേര് കഴിഞ്ഞമാസം ബിജെപിയിലേക്ക് എത്തിയിരുന്നു. പഞ്ചായത്തിന്റെ 1-ാം വാര്‍ഡായ മുക്കുളത്ത് പി റ്റി സെബാസ്റ്റ്യനും 2-ാം വാര്‍ഡായ വടക്കേമലയില്‍ കെ കെ ധര്മ്മിഷ്ടനും മത്സരിക്കുന്നു. 3-ാം വാര്‍ഡില്‍ (മേലേടം) മണിയമ്മ കുഞ്ഞുമോന് കെപിഎംഎസിന്റെ പിന്തുണയോടെ മത്സരിക്കുന്നു. 4-ാം വാര്‍ഡായ കൊടുകുത്തി പാര്‍ട്ടിക്ക് എറ്റവും വിജയ പ്രതീക്ഷയുള്ള വാര്‍ഡാണ്. ഇവിടെ താമര ചിഹ്നത്തില്‍ രജീഷ് ആര് ആണ് മത്സര രംഗത്ത്. 5-ാം വാര്‍ഡില്‍ സതി ദേവദാസും 6-ാം വാര്‍ഡില്‍ മഞ്ചു കെ കെയും ശക്താമായ മത്സരവുമായി രംഗത്തുണ്ട്. 7-ാം വാര്‍ഡില്‍ പി പി സുരേഷ് കുമാറും 8 ല്‍ പ്രശാന്തി എ സിയും 9 ല്‍ സുധാരാജീവും ഇരുമുന്നണികള്‍ക്കും വെല്ലുവിളിയായി രംഗത്തുണ്ട്. 10 ല്‍ രേവമ്മ ചെല്ലപ്പനും 11 ല്‍ സിന്ധു ഭദ്രനും എസ്എന്‍ഡിപിയുടെ പിന്തുണയോടെയാണ് മത്സരിക്കുന്നത്. 12 ല്‍ രേണുക ഷിനോജ് മത്സരിക്കുന്നു. എസ്എന്‍ഡിപി പിന്തുണയോടെ ആണ് 13 ല്‍ അനിത രാജു മത്സരിക്കുന്നത്. പഞ്ചായത്തില്‍ ബിജെപി തരംഗം അലയടിച്ചുയരുകയാണ്. മത്സരം കൊഴുക്കുന്നതോടെ പഞ്ചായത്ത ഭരണം പിടിച്ചെടുക്കാന്‍ സാധക്കും എന്ന പ്രതീക്ഷയിലാണ് ബിജെപി. വീടുകയറിയുള്ള പ്രചരണം പഞ്ചായത്തില്‍ നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: