തൊണ്ടിക്കുഴ: ഇടവെട്ടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ തൊണ്ടിക്കുഴയില്‍ ഇടത് വലത് മുന്നണികളുടെ ഉറക്കം കെടുത്തി ബിജെപി സ്ഥാനാര്‍ത്ഥി മുന്നേറുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്ത വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി സന്തോഷ് എത്തിയതോടെ ശക്തമായ അങ്കത്തിനാണ് കളം ഒരുങ്ങിയിരിക്കുന്നത്. 95 മുതല്‍ വലതുപക്ഷം ഭരിക്കുന്ന വാര്‍ഡില്‍ യുവാക്കള്‍ ഒത്തൊരുമയോടെ ഇറങ്ങിയതോടെ ത്രികോണമത്സരത്തിനാണ് കളം ഒരുങ്ങിയിരിക്കുന്നത്. പഞ്ചായത്തിലെ തന്നെ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന വാര്‍ഡാണിത്. വാര്‍ഡിന്റെ എല്ലാകോണിലും പോസ്റ്ററുകളും ഫ്ളക്സുകളും നിറഞ്ഞിരിക്കുകയാണ്. 805 വോട്ടുകളുള്ള വാര്‍ഡില്‍ കരുതലോടെ ഉള്ള കരുനീക്കങ്ങളാണ് ബിജെപി നടത്തുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ യോഗങ്ങളിലെല്ലാം നൂറുകണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. മൂന്ന് തവണ വീടുകള്‍ കയറി വോട്ടര്‍മാരെ സ്ഥാനാര്‍ത്ഥി കണ്ടുകഴിഞ്ഞു. രാവിലെ 6 മണിക്ക് ആരംഭിക്കുന്ന പ്രചരണ പരിപാടികള്‍ 1 മണിവരെയാണ് നീളുന്നത്. ഒരുനല്ല മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ തീര്‍ച്ചയായും തനിക്ക് വോട്ട് ചെയ്യുമെന്ന പ്രതീക്ഷയിലാണ് സന്തോഷ്.
ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചരണം ഒരുപടി മുന്നിലെത്തിയതോടെ വിവിധ പ്രദേശത്തെ നേതാക്കളെ ഒപ്പം കൂട്ടിയാണ് ഇടതുവലത് മുന്നണികള്‍ വോട്ട് തേടുന്നത്. പുഞ്ചിരി നിറഞ്ഞ ചിരിയോടെ ജനമനസ്സുകള്‍ പ്രചരണ രംഗത്ത് ചൂടേറിയ ചര്‍ച്ചയാകുകയാണ് വാര്‍ഡും ഇവിടുത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും. രണ്ടുപാലം സ്വദേശിയായ സന്തോഷ് മുതലക്കോടത്ത് ലെയ്ത്ത് വര്‍ക്ക്ഷോപ്പ് നടത്തിവരുകയാണ്. ബിജെപി പഞ്ചായത്ത് പ്രസിഡന്റായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: