ആലക്കോട്: ആലക്കോട് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും ഭീഷണിയായി ബിജെപിയുടെ കുതിപ്പ്. മുന്നണികള്‍ പ്രതീക്ഷിക്കാത്തത്ര സീറ്റുകളിലാണ് ഇത്തവണ ബിജെപി സ്ഥാനാര്‍തഥികളെ നിര്‍ത്തി മത്സരത്തെ നേരിടുന്നത്. തങ്ങളുടെ വോട്ട് ചോര്‍ന്ന് ബിജെപിയില്‍ എത്തിച്ചേരുമോ എന്ന ആശങ്കയും അവരെ അലട്ടുകയാണ്.
ആലക്കോട് ഗ്രാമപഞ്ചായത്തിലുള്ള 21 സീറ്റില്‍ 16 ലും ബിജെപിക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിച്ചത് തന്നെ വിജയമാണ്. പാര്‍ട്ടിയുടെ ജനസമ്മതിയും മുന്നണികളോടുള്ള എതിര്‍പ്പും എത്രത്തോളമുണ്ട് എന്ന് അളക്കുന്നതാണ് ബിജെപിയുടെ സാന്നിദ്ധ്യം. ഇപ്പോള്‍ ഭരണം നടത്തിയ യുഡിഎഫിലെ ഏറ്റവും വലിയ ഘടകകക്ഷിയായ കോണ്‍ഗ്രസ്സിന് 16 വാര്‍ഡില്‍ മാത്രമാണ് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിച്ചത്. ഘടകകക്ഷിയായ ലീഗ് മത്സരിക്കുന്നത് മൂന്നും കേരള കോണ്‍ഗ്രസ്സ് മത്സരിക്കുന്നത് രണ്ടും സീറ്റില്‍ മാത്രമാണ്. കോണ്‍ഗ്രസ്സിലാണെങ്കില്‍ റബലുകള്‍ ചെയ്യുന്ന ശല്യം കുറച്ചൊന്നുമല്ല.
സിപിഎം വന്‍ ശക്തിയാണ് എന്നവകാശപ്പെടുന്ന ആലക്കോട് മേഖലയില്‍ ആ പാര്‍ട്ടി വിയര്‍ക്കുകയാണ്. സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ പോലും ആളെക്കിട്ടാത്ത അവസ്ഥ അവരുടെ പാപ്പരത്തമാണ് വിളിച്ചോതുന്നത്. ഇത്തവണ സിപിഎം സ്വതന്ത്രന്മാരുടെ പിറകെയാണ് നടത്തം. ആലക്കോടിന്റെ ഹൃദയമായ ആലക്കോട് വാര്‍ഡില്‍ കഴിഞ്ഞ തവണകളില്‍ സിപിഎം സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വിജയിച്ചിരുന്നു. ഇത്തവണ ടൗണ്‍ വാര്‍ഡ് വനിതാ സംവരണമാണ്. സിപിഎമ്മിന്റെ സജീവ വനിതാ പ്രവര്‍ത്തകരോ സിപിഎം പ്രവര്‍ത്തകരുടെ വീട്ടിലെ മറ്റംഗങ്ങളോ ഉണ്ടെങ്കിലും പാര്‍ട്ടി സ്വതന്ത്രയുടെ പിറകെ പോകേണ്ട ഗതികേടാണുണ്ടായത്. ആലക്കോട് ടൗണ്‍ വാര്‍ഡ് പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി ഇവിടെ മത്സരിക്കുന്ന വത്സല വോട്ടര്‍മാരെ നേരിട്ട് കാണുന്നതിലും വോട്ടഭ്യര്‍ത്ഥിക്കുന്നതിലും മറ്റും ഇരു മുന്നണികളെക്കാളും ഏറെമുന്നിലാണ്.
കൂളാമ്പി വാര്‍ഡിലെയും മത്സരം വളരെ ശ്രദ്ധേയമാണ്. ഇവിടെ സിപിഎമ്മില്‍ നിന്നും വലിയ തോതില്‍ അണികള്‍ കൊഴിഞ്ഞുപോയിട്ടുണ്ട്. ഇക്കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി നാളില്‍ ശോഭയാത്ര പരാജയപ്പെടുത്താന്‍ സിപിഎം നടത്തിയ ശ്രമം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അന്ന് സിപിഎം നടത്തിയ ഓണാഘോഷ സമാപനത്തില്‍ പങ്കാളികളുടെ എണ്ണം വളരെ കുറവായിരുന്നു. ഇവിടെ മത്സരിക്കുന്ന എം.കെ.സാബുവിന്റെ പ്രവര്‍ത്തനം ഇരു മുന്നണികള്‍ക്കും ഭീഷണിയാണ്.
ആലക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികള്‍ ചിറ്റടി-സുരേഷ്, രയരോം-പി.വി.സന്ധ്യ, മൂന്നാം കുന്ന്-പി.ജെ.സ്മിത, പരപ്പ-പി.വി.ജിജോ, കുട്ടാപറമ്പ്-പി.ആര്.പ്രീത, ആലക്കോട് ടൗണ്‍-വത്സല, കാപ്പിമല-പത്മനാഭന്, കാവുംകുടി- ശോഭന പ്രകാശ്, കൂളാമ്പി-എം.കെ.സാബു, നരിയന്‍പാറ-അനില, കൊട്ടയാട്-ജിനേഷ് ശിവന്, നെല്ലിപ്പാറ-സുഭാഷ്, അരങ്ങം-സി.ജി.ഗോപന്, നെടുവോട്-ശ്രീദേവി തടത്തില്‍, തിമിരി- പി.സുരേഷ്, കൂടപ്രം തമ്പായി പുതിയപുരയില്‍ .
ആലക്കോട് മേഖലയില്‍ എസ്എന്‍ഡിപിയുടെ സ്വാധീനം തള്ളിക്കളയാവുന്നതല്ല. തളിപ്പറമ്പില്‍ നടന്ന ഗുരുദേവ നിന്ദയ്ക്കെതിരെ ഈ മേഖലയില്‍ നടന്ന പ്രതിഷേധം അതിശയിപ്പിക്കുന്നതായിരുന്നു. എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ സജീവമായി ബിജെപിക്കുവേണ്ടി പ്രചരണത്തിന് പ്രത്യക്ഷമായി ഇറങ്ങിയിട്ടുണ്ട്. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിവസം പയ്യന്നൂരിലെ പരിപാടി കഴിഞ്ഞ് മടങ്ങിയ മണക്കടവിലെ രാജനെ കല്ലെറിഞ്ഞു കൊന്ന സിപിഎമ്മിതിരെ വലിയ വികാരമാണ് ചില മേഖലകളിലുണ്ടായിട്ടുള്ളത്. ചില സിപിഎം കുടുംബങ്ങള്‍ തന്നെ ഈ സംഭവത്തോടെ പാര്‍ട്ടിയോട് വിടപറഞ്ഞ് ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായത് മലയോര പഞ്ചായത്തുകളില്‍ ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി നില മെച്ചപ്പെടുമെന്ന് തന്നെയാണ് കണക്കുകൂട്ടല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: