തൊടുപുഴ: വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച എഴുപത്തഞ്ചുകാരന് പിടിയില്‍. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വൃദ്ധനെ പോലീസ് പിടികൂടിയത്. കരിമണ്ണൂര്‍ ഞവരക്കാട്ട് ലോറന്‍സ് (75) ആണ് അയല്‍വാസിയായ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. യുവതിയുടെ വീട്ടിലെത്തിയ പ്രതി അശ്ലീല ചിത്രങ്ങള്‍ മൊബൈലില്‍ കാണിച്ച് തന്നെ കടന്ന് പിടിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി പറയുന്നത്. അതേ സമയം കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: