ചേര്‍ത്തല: അണികള്‍ക്കാവേശമായി അല്‍ഫോന്‍സ് കണ്ണന്താനം, താലൂക്കിന്റെ വിവിധഭാഗങ്ങളില്‍ നടന്ന പ്രചാരണപരിപാടികളില്‍ പങ്കെടുത്തു. തണ്ണീര്‍മുക്കം പഞ്ചായത്തിലെ കുടുംബയോഗങ്ങളില്‍ പങ്കെടുത്ത അദ്ദേഹം, തൈക്കാട്ടുശേരിയില്‍ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥി വിമല്‍ രവീന്ദ്രനും, രണ്ടാം വാര്‍ഡ് സ്ഥാനാര്‍ത്ഥി വിജയമ്മ ലാലുവിനുമൊപ്പം വീടുകളില്‍ വോട്ട് തേടിയിറങ്ങി.
സിപിഎം നേതാവും കടക്കരപ്പള്ളി പഞ്ചായത്തംഗവുമായിരുന്ന കുരിശിങ്കല്‍ അലക്‌സാണ്ടറിന്റെ നേതൃത്വത്തില്‍ ബിജെപിയിലേക്കെത്തിയ 30 ഓളം കുടുംബങ്ങളെ അദ്ദേഹം സന്ദര്‍ശിക്കുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ചേര്‍ത്തല നഗരസഭ 13-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി ഡി. ജ്യോതി, 13 ലെ വിദ്യാ അനില്‍, 16 ലെ രാജേഷ് എന്നിവര്‍ക്കായും പ്രചരണം നടത്തിയ ശേഷം മുട്ടത്തിപ്പറമ്പില്‍ നടന്ന പൊതു സമ്മേളനത്തില്‍ സിപിഎം വിട്ട് ബിജെപിയിലെത്തിയ 35 ഓളം കുടുംബങ്ങളെ അദ്ദേഹം സ്വീകരിച്ചു.
നരേന്ദ്രമോദി സര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് അദ്ദേഹം വീടുകള്‍ കയറിയിറങ്ങിയത്. ഇത്തവണത്തെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
















