കുട്ടനാട്: പുളിങ്കുന്ന് വള്ളംകളി മുടങ്ങി. സ്ഘാടകരിലും അഭിപ്രായ ഭിന്നത ശക്തം. ആദ്യം സെപ്തംബര്‍ 19ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വള്ളംകളി പിന്നീട് കഴിഞ്ഞ ഞായറാഴ്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം മത്‌സര വള്ളംകളി നടത്താന്‍ നിശ്ചയിച്ചിരുന്ന 19ന് അവസാനനിമിഷം ഒരു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനച്ചടങ്ങുകള്‍ നടത്തുകയായിരുന്നു.
പിന്നീട് ആഘോഷപരിപാടികളുടെ സമാപനവും, മല്‍സരവള്ളംകളിയും 25ന് നടക്കുമെന്ന് ഭാരവാഹികള്‍ പ്രഖായാപിച്ചെങ്കിലും അതും പ്രാവര്‍ത്തികമായില്ല. ആഘോഷപരിപാടിളുടെ ഭാഗമായി ഒക്ടോബര്‍ നാലിന് വഞ്ചിപ്പാട്ടുമല്‍സരവും 17ന് വാട്ടര്‍ പോളോ മല്‍സരവും നടത്തുവാന്‍ നിശ്ചയിച്ചിരുന്നു. ജലോല്‍സവത്തോടനുബന്ധിച്ച് 18ന് തകഴിയില്‍ നിന്നാരംഭിക്കുന്ന വിളംബരജാഥയും, മല്‍സരത്തലേന്ന് സാംസ്‌കാരിക ഘോഷയാത്രയും നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഇതൊന്നും നടത്താനായില്ല. മത്‌സര വള്ളംകളിയില്‍ 12 വള്ളങ്ങള്‍ പങ്കെടുക്കുമെന്നാണറിയിച്ചിരുന്നത്. ഒന്നാം സ്ഥാനക്കാര്‍ക്ക് 50000 രൂപയും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് 25000, 15000, എന്നിങ്ങനെ കാഷ് അവാര്‍ഡുകളും നല്‍കുമെന്നാണറിയിച്ചിരുന്നിത്.
ഉദ്ഘാടനച്ചടങ്ങിനോടൊപ്പം മല്‍സരവള്ളം കളിയടക്കം മൂന്ന് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞവര്‍ഷത്തെ ഗ്രാന്റ് തുകയായ ഒരു ലക്ഷം രൂപയ്‌ക്ക് പുറമെ റേസ് കമ്മിറ്റി ഭാരവാഹികളുടെ കൈയ്യില്‍നിന്നും പണച്ചെലവുണ്ടായതായി പറയുന്നു. തനിക്ക് വള്ളംകളിയുമായി ബന്ധമില്ലെന്നും പേരിന് മാത്രം ചുമതല വഹിക്കുകയാണന്നുമാണ് റേസ് കമ്മിറ്റിയുടെ ഒരു പ്രധാന ചുമതലക്കാരന്‍ പറയുന്നത്.
ചില കോണ്‍ഗ്രസ് നേതാക്കള്‍ പണപ്പിരിവിനുള്ള വേദിയാക്കി വള്ളംകളിയെ അധ:പതിപ്പിച്ചതായി കോണ്‍ഗ്രസുകാര്‍ തന്നെ കുറ്റപ്പെടുത്തുന്നു. ഇതെത്തുടര്‍ന്ന സംഘാടക സമിതിയിലും കടുത്ത അഭിപ്രായ വ്യത്യാസമുള്ളതായി അറിയുന്നു.
















