മറയൂര്‍: മറയൂര്‍ പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുക്കാന്‍ ചിട്ടയായ പ്രവര്‍ത്തനമാണ് ബിജെപി നടത്തുന്നത്. 13 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. ഇതില്‍ ഒമ്പതിടത്ത് ബിജെപി സ്ഥാനാര്‍ത്ഥികളും ഒരു സ്ഥലത്ത് ബിജെപി പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ് രംഗത്തുള്ളത്. നാളുകളായി കോണ്‍ഗ്രസാണ് മറയൂര്‍ പഞ്ചായത്തിന്റെ ഭരണം കൈയാളുന്നത്. സിപിഎം പഞ്ചായത്തില്‍ ദുര്‍ബ്ബലമാണ്. ബിജെപിയുടെ പ്രധാന എതിരാളി കോണ്‍ഗ്രസാണ്. ദേവികുളം ബ്ലോക്ക് ഒന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മരിയ സൈസയാണ്. സാലി മാത്യു (വാര്‍ഡ് ഒന്ന്), രണ്ടാം വാര്‍ഡില്‍ രാജേന്ദ്രന്, മൂന്നാം വാര്‍ഡില്‍ ബാബു തോമസ്, ഏഴാം വാര്‍ഡില്‍ ഡെബിന് ജോസഫ്, ആറാം വാര്‍ഡില്‍ ഭുവന, ഏഴാം വാര്‍ഡില്‍ ഹേമ, എട്ടാം വാര്‍ഡില്‍ രഞ്ചീഷ്, പത്താം വാര്‍ഡില്‍ മോഹനന്, പതിമൂന്നാം വാര്‍ഡില്‍ സരോജ എന്നിവരാണ് മത്സരിക്കുന്നത്. ഒമ്പതാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കുന്ന റ്റി.റ്റി ജോസഫിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇദ്ദേഹം മറയൂര്‍ പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റാണ്. 1,2,3,6,7,8 എന്നീ വാര്‍ഡുകളിലും ഒമ്പാതാം വാര്‍ഡിലും നൂറ് ശതമാനവും വിജയമുണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ പഞ്ചായത്ത് പ്രസിഡന്റ് ബാബു തോമസ് പറയുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ബിജെപി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രംഗത്തുണ്ടായിരുന്നില്ല. ആറ് മാസം മുന്‍പ് ആയിരത്തോളം പേര് ബിജെപിയിലേക്ക് എത്തിയിരുന്നു. വനവാസി മേഖലകളില്‍ ബിജെപി വേരുറപ്പിച്ചിട്ടുമുണ്ട്. ഇതൊക്കെ ബിജെപിക്ക് ഗുണമാകും. തമിഴ്നാട്ടില്‍ നിന്ന് കോണ്‍ഗ്രസിന്റെയും എഐഎഡിഎംകെയുടെയും നേതാക്കള്‍ വോട്ടര്‍മാര്‍ക്ക് പണം കൈമാറുന്നു എന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. ഇതെക്കുറിച്ച് ബിജെപി പോലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്. പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: