ഹരിപ്പാട്: കുമാരപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വോട്ടേഴ്‌സ് ലിസ്റ്റില്‍ വ്യാപകമായ ക്രമക്കേട് നടത്തി പലരേഖകളും ഒഴിവാക്കിയെന്ന് ആരോപിച്ച് നാട്ടുകാര്‍ സെക്രട്ടറിയെ ഉപരോധിച്ചു. പഞ്ചായത്ത് സെക്രട്ടറി ഗീവര്‍ഗീസിനെയാണ് ഇന്നലെ രാവിലെ 10 മുതല്‍ രാത്രിവരെയും ഉപരോധിച്ചത്.
പഞ്ചായത്തില്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയിലാണ് വ്യാപകമായ ക്രമക്കേട് കണ്ടെത്തിയത്. 15-ാം വാര്‍ഡില്‍ താമസക്കാരനായ ഉദയന്‍ പുരുഷോത്തമന്‍ എന്നയാളിനെ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ആക്ഷേപം കൊടുത്തയാള്‍ ഈ വാര്‍ഡ് കാരനല്ലെന്ന് കണ്ടെത്തി.
ഈ വാര്‍ഡില്‍ തന്നെ സ്പിഎം പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ രണ്ട് മാസത്തിനു മുന്‍പ് വാടകയ്‌ക്ക് താമസിക്കാന്‍ എത്തിയവരുടെ പേര് വോട്ടര്‍ പട്ടികയില്‍ കടന്നു കൂടിയത് നാട്ടുകാരെ ചൊടിപ്പിച്ചു. യുഡിഎഫ് ഭരണം നടത്തുന്ന പഞ്ചായത്ത് പിടിച്ചെടുക്കാന്‍ സിപിഎമ്മുകാരും സെക്രട്ടറിയും ജീവനക്കാരും ചേര്‍ന്നാണ് കൃത്രിമം നടത്തിയതെന്ന് ആരോപണമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി
















