പത്തനംതിട്ട : കേരള സാഹിത്യ അക്കാദമിയുടെയും കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മലയാളവിഭാഗത്തിന്റെയും നേതൃത്വത്തില്‍ നടത്തുന്ന ദേശപ്പെരുമ സാഹിത്യ സംഗമത്തില്‍ പത്തനംതിട്ട ജില്ല ജന്മം നല്കിയ മഹാപ്രതിഭകളായ ഡോ.കെ.എം.തരകന്, ഇ.എം.കോവൂര്‍, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, പി.സി.കോരുത് , തുമ്പമണ്‍ തോമസ് എന്നിവരെ അനുസ്മരിക്കും. 30 ന് രാവിലെ 10 മണിക്ക് ഡോ.യൂഹാനോന്‍ മാര്‍ത്തോമാ ഹാളില്‍ നടക്കുന്ന സമ്മേളനം പ്രൊഫ.എം.തോമസ് മാത്യു ഉദ്ഘാടനം ചെയ്യും. അക്കാദമി പ്രസിഡണ്ട് പെരുമ്പടവം ശ്രീധരന് അധ്യക്ഷതവഹിക്കും. സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് അക്ബര്‍ കക്കട്ടില്‍, സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.റോയ്സ് മല്ലശ്ശേരി, അക്കാദമി സെക്രട്ടറി ആര്. ഗോപാലകൃഷ്ണന്, മലയാളവിഭാഗം മേധാവി ഡോ.സാറാമ്മ വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ അക്കാദമി നിര്‍വാഹകസമിതിയംഗം ഡോ.സന്തോഷ് ജെ.കെ.വി.മോഡറേറ്ററായിരിക്കും. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, ഡോ.ബാബു ചെറിയാന്, ഡോ.സി.ജെ.റോയ്, സി.ആര്.ഓമനക്കുട്ടന്, റവ.ഡോ.മാത്യു ഡാനിയേല്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. ഡോ.ജെയ്സണ്‍ ജോസ്, പ്രൊഫ.നിബുലാല്‍ വെട്ടൂര്‍ എന്നിവര്‍ പ്രസംഗിക്കും . സാഹിത്യ അക്കാദമിയുടെ പുസ്തക പ്രദര്‍ശനവും വില്പനയും ഉണ്ടായിരിക്കും. രജിസ്ട്രേഷന് ബന്ധപ്പെടുക : മലയാള വിഭാഗം, സെന്റ് തോമസ് കോളജ് കോഴഞ്ചേരി, ഫോണ്‍ : 9447977973,
പ്രതികരിക്കാൻ ഇവിടെ എഴുതുക: