വെള്ളറട: മലയോരമേഖലയില്‍ വ്യാപകമായി തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ നശിപ്പിക്കുന്നു. കുന്നത്തുകാല്‍, അമ്പൂരി, പെരുങ്കടവിള, വെള്ളറട തുടങ്ങിയ പ്രദേശങ്ങളില്‍ രാത്രികാലങ്ങളിലാണ് ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിക്കുന്നത്. വോട്ടെടുപ്പ് ദിവസം അടുത്തതോടെ നശിപ്പിക്കല്‍ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. രാത്രികാലങ്ങളിലാണ് സാമൂഹ്യവിരുദ്ധരുടെ നേതൃത്വത്തില്‍ പോസ്റ്ററുകളും ഫ്ളക്സും നശിപ്പിക്കുന്നത്. പാര്‍ട്ടി തര്‍ക്കത്തിനും അക്രമണത്തിനും ഇത് വഴിവയ്ക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കര്‍ശനപരിശോധനകള്‍ നടക്കുന്നുണ്ടെങ്കിലും പോസ്റ്ററുകള്‍ നശിപ്പിക്കുന്നവരെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ തമ്മിലടിപ്പിക്കുന്നതിന് മനപ്പൂര്‍വം ഫ്ളക്സ് നശിപ്പിക്കുന്ന സംഘവുമുണ്ട്.
പോസ്റ്റര്‍ കീറി വോട്ട് പിടിക്കുന്ന പുതിയ തന്ത്രങ്ങളും നടത്തിവരുന്നതായും ആക്ഷേപമുണ്ട്. സ്വന്തംപാര്‍ട്ടിയുടെ പോസ്റ്റര്‍ കീറി മറ്റുള്ളവരുടെ മേല്‍ ആരോപിച്ചാണ് പുതിയ വോട്ട് പിടിക്കല്‍ തന്ത്രം അരങ്ങേറുന്നത്. പ്രദേശത്ത് പ്രശ്നം സൃഷ്ടിക്കുന്നതിനായി പോസ്റ്റര്‍ കീറുന്ന ഒരുവിഭാഗം പാര്‍ട്ടി അനുയായികളുമുണ്ട്. വിവിധ പാര്‍ട്ടികളിലുള്ളവരാണ് ഇത്തരത്തില്‍ പോസ്റ്റര്‍ കീറുന്നത്. മലയോരമേഖലയില്് പോസ്റ്റര്‍ കീറുന്നതുമായി ബന്ധപ്പെട്ട് ഇതിനോടകം നിരവധി കേസുകളാണ് എടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: