വെള്ളറട:നൂറ്റാണ്ടുകളുടെ പഴക്കമുള്ള നാഗരമ്മന്കാവ് മാലിന്യത്താല്‍ നിറഞ്ഞ് വീര്‍പ്പുമുട്ടുന്നു. കന്നുമാമൂട് പുരവൂര്‍ മണ്ണറക്കല്‍ നാഗരമ്മന് കാവിനാണ്ണുമാലിന്യക്കൂമ്പാരം ഭീഷണിയായി മാറിയിരിക്കുന്നത്. കന്നുമാമൂട് ജംഗ്ഷനില്‍നിന്ന് ഒരുകിലോമീറ്റര്‍ മാറിയാണ് കാവ് സ്ഥിതിചെയ്യുന്നത്. പൂര്‍ണമായും ഗ്രാമീണ അന്തരീക്ഷത്തില്‍ സ്ഥിതിചെയ്യുന്ന കാവിന്റെസമീപത്ത് ഗ്രാമവാസികളുടെ മുഴുവന്‍ ജീവസ്രോതസായി സ്ഥിതിചെയ്യുന്ന രണ്ട് കുളങ്ങളുണ്ട്. നിരവധി ഔഷധസസ്യങ്ങളും കാവിന്റെ പരിസരത്ത് നിലനില്ക്കുന്നു. എന്നാല്‍ ഈ പ്രകൃതി വൈവിധ്യത്തിനു ഭീഷണിയായി ഇവിടെ മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുകയാണ്.
കന്നുമാമൂട് ചന്ത,ഹോട്ടലുകള്‍, മൊട്ടമൂട്, മത്തമ്പാല എന്നിവിടങ്ങളിലെ കടകളില്‍ നിന്നു ശേഖരിക്കുന്ന മാലിന്യങ്ങള്‍ എന്നിവ വാഹനങ്ങളില്‍ കുത്തിനിറച്ച് പട്ടാപ്പകല്‍ പരസ്യമായാണ്ഇവിടെ കൊണ്ടുതള്ളുന്നത്. ഇത് തടയാന്‍ ശ്രമിച്ച പരിസരവാസികളെ മാലിന്യങ്ങളുമായെത്തുന്നവര്ഭീഷണിപ്പെടുത്തുന്നതായും അസഭ്യം പറയുന്നതായും പരാതിയുയണ്ട്.പളുകല്‍ പഞ്ചായത്തിലെപ്രസിഡന്റടക്കമുള്ളവരുടെ അഴിമതിയാണ് മാലിന്യം കാവിനു സമീപം നിക്ഷേപിക്കുന്നതിന് കാരണമെന്നും പറയപ്പെടുന്നു. പരാതിയുള്ളവര്‍ പഞ്ചായത്തില്‍ പറയാനാണ്മാലിന്യം നിക്ഷേപിക്കുന്നവരുടെ ഭീഷണി.മാസങ്ങളായുള്ള ഈ പ്രവൃത്തികാരണം കാവിനു ചുറ്റുമുള്ള മൂന്നേക്കറിലധികം വരുന്നവയല് മുഴുവനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഇതു കാരണം പരിസരവാസികള്ക്ക്മൂക്കുപൊത്താതെ വീട്ടിനുള്ളില്‍ പോലും കഴിയാനാകാത്ത അവസ്ഥയാണ്.കൂടാതെ മാരകമായ രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും ഭീഷണിയുമുണ്ട്.പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ആധിക്യം കാരണം കാവിനുള്ളില്‍ സംരക്ഷിക്കപ്പെടുന്ന സസ്യലതാദികളും ജീവജാലങ്ങളും ഇന്ന് നാശത്തിന്റെ വക്കിലാണ്. കൂടാതെ പ്രകൃതിക്കനുയോജ്യമായ രീതിയില്‍ ഇവിടെ ആചരിച്ചുവരുന്ന പൂജാകര്‍മങ്ങള്‍ നടത്താനോപ്രാര്ഥിക്കാനോ പറ്റാത്ത സാഹചര്യമാണ്.
യുണസ്കൊ പോലും ലോകപൈതൃകങ്ങളുടെ പട്ടികയില്‍ ഉള്ക്കൊള്ളിച്ചിട്ടുള്ളകാവുകളുടെ സംരക്ഷണം സര്‍ക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ഏറ്റെടുത്ത് നടത്തുമ്പോഴാണ് ഇവിടെ പഞ്ചായത്തിന്റെ മൗനാനുവാദത്തോടെ ചിലര്‍ പരസ്യമായി പ്രകൃതിയുടെ ജൈവ വൈവിധ്യത്തിന്റെ നിലനില്‍പ്പിനാധാരമായ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാവും കുളങ്ങളും നശിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: