പത്തനംതിട്ട: മലനാട് ഫെസ്റ്റ് അക്വാ-പെറ്റ് ഷോ നവംബര്‍ 10 വരെ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ചര്‍ച്ച് ജംഗ്ഷന് സമീപമുള്ള ജിയോ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍അറിയിച്ചു.
അലങ്കാര മല്‍സ്യങ്ങള്‍, പെറ്റ് മൃഗങ്ങള്‍, വളര്‍ത്തു പക്ഷികള്‍, ഭക്ഷ്യവസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, മൃഗപരിപാലന-വീട്ടാവശ്യ ഉപകരണങ്ങള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടാനും കുറഞ്ഞ ചെലവില്‍ വാങ്ങാനുമുള്ള അസുലഭ വേളയാണ് പത്തനംതിട്ടയില്‍ ഒരുക്കിയിട്ടുള്ളത്.
ആഴക്കടലിലെ വിസ്മയ കാഴ്ചയായ 150 ല്‍ പരം അലങ്കാര മല്‍സ്യങ്ങള്‍, 10 മിനിറ്റ് കൊണ്ട് മനുഷ്യ ശരീരം തിന്നു തീര്‍ക്കുന്ന ‘പിരാന’, ചീങ്കണ്ണിയുടെ രൂപസാദൃശ്യമുള്ള ‘എലിഗേറ്റര്‍ ഫിഷ്’, കടലിന്റെ അടിത്തട്ടില്‍ പ്രേതങ്ങളെ പോലെ അലയുന്ന ‘ഗോസ്റ്റ് ഫിഷ്’ എന്നിവ പ്രദര്‍ശനത്തിന് മാറ്റ് കൂട്ടുന്നു. സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങളെ തിരിച്ചറിയാന്‍ കഴിവുള്ള ജര്‍മനിയുടേയും ചൈനയുടേയും വന്‍ കാടുകളില്‍ ജീവിക്കുന്ന ഗോള്‍ഡന്‍ പെസന്റ്, സില്‍വര്‍ പെസന്റ്, റിംഗ് നെക്ക്, 2000 ല്‍ പരം വാക്കുകള്‍ അനുകരിക്കാന്‍ കഴിയുന്ന മനുഷ്യനുമായി ഏറ്റവും അടുത്ത് ഇണങ്ങുന്ന ആഫ്രിക്കയുടെ ഗ്രേ പാരറ്റ്, സൗഹൃദ സംസാര പ്രിയരായ അമേരിക്കയുടെ ചാറ്റിംഗ് ലോറി എന്ന ചുവന്ന തത്ത, ഏഴ് നിറങ്ങളില്‍ മഴവില്ലിന്റെ വിസ്മയം തീര്‍ത്ത് തത്തയുടെ രാജ്ഞിയും നാല് ലക്ഷം രൂപ വിലമതിക്കുന്നതുമായ ആഫ്രിക്കയുടെ മെക്കാമോ തത്ത എന്നിവയും മേളയുടെ ആകര്‍ഷണമാണ്. കരിങ്കോഴി മുതല്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിവുള്ള എമുകോഴി, അലങ്കാര കോഴികള്‍, 15 ല്‍ പരം വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രാവുകള്‍, റഷ്യന്‍ പൂച്ചകള്‍, നായകള്‍, സിറിയന്‍ ഹാമസ്റ്ററും മാര്‍വാടി കുതിരകളും രാജസ്ഥാന് ഒട്ടകവും കുട്ടികളേയും മുതിര്ന്നവരേയൂം ഒരുപോലെ ആകര്‍ഷിക്കും.
നാവിന് കൊതിയേറുന്ന രുചിക്കൂട്ടുമായി മൈസൂര്‍ മുളക് ബജിയും പായസവും പപ്പായി ഐസ്ക്രീമിന്റെ വൈവിധ്യങ്ങളായ 10 തരം ഐസ്ക്രീമുകളും ഭക്ഷ്യമേളയിലെ പ്രത്യേകതകളാണ്. മാളുകളെ പോലും വിസ്മയിപ്പിക്കുന്ന ഷോപ്പിംഗ് മാമാങ്കമായ ഗൃഹോപകരണ പ്രദര്‍ശനത്തില്‍ കേരളത്തില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അനേകം കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വന്‍ വിലക്കുറവിലും വമ്പിച്ച ഓഫറുകളിലും കരസ്ഥമാക്കുവാന്‍ മേളയില്‍ അവസരമൊരുക്കും. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനം. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 9 വരെയായിരിക്കും പ്രദര്‍ശനം. നവംബര്‍ 10 വരെ നടക്കുന്ന പ്രദര്‍ശനത്തിന് ആറുവയസിന് മുകളിലുള്ളവര്‍ക്ക് 30 രുപയാണ് ഫീസ്.
പത്രസമ്മേളനത്തില്‍ സൂപ്പര്‍വൈസര്‍ അന്‍സാര്‍ പി.ജെ, മാര്‍ക്കറ്റിംഗ് മാനേജര്‍ മഹേഷ്.എം, അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ മിഥുന്മണി, ഷിബു തമ്മനം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: