പാലക്കാട്: തിരഞ്ഞെടുപ്പ് ഗോദയില്‍ കുടുംബവും ബവുമൊക്കെ മാറി നില്ക്കും. വീട്ടിലെ സ്നേഹം വീട്ടില്‍, തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം…. അപ്പോള്‍ സഹോദരങ്ങളും സഹോദര ഭാര്യമാരുമൊക്കെ സ്ഥാനാര്‍ത്ഥികള്‍ മാത്രം.
കൊല്ലങ്കോട് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ സഹോദരങ്ങളും വടവന്നൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ സഹോദര ഭാര്യമാരും നേര്‍ക്കു നേര് മത്സരിക്കുന്നു. കൊല്ലങ്കോട് പഞ്ചായത്തില്‍ പട്ടികജാതിക്കാര്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഒമ്പതാം വാര്‍ഡില്‍ ഡിസിസി സെക്രട്ടറിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ.ഷണ്മുഖനെതിരെ സഹോദരന് കെ.മണികണ്ഠന് സിഎംപി (സി.പി.ജോണ്‍ വിഭാഗം) സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നു. കെ.ഷണ്മുഖന് രണ്ട് തവണ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരു തവണ സ്ഥിരം സമിതി അംഗമായിരുന്നു. കൊല്ലങ്കോട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം. സിഎംപി കൊല്ലങ്കോട് ഏരിയാ സെക്രട്ടറിയും ജില്ലാ കൗണ്‍സില്‍ അംഗവുമായ കെ.മണികണ്ഠന് സിഎംപിയുടെ നിയന്ത്രണത്തിലുള്ള വിധവാ വെല്‍ഫെയര്‍ സംഘത്തിന്റെ സംസ്ഥാന കോ–ഓര്‍ഡിനേറ്ററുമാണ്.
വടവന്നൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം വി.മഹേഷിന്റെ ഭാര്യയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പ്രവീണ മഹേഷിനെതിരെ മഹേഷിന്റെ സഹോദരന് മണികണ്ഠന്റെ ഭാര്യ ആര്.ഗോപിക സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നു. മണികണ്ഠന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൊട്ടടുത്ത വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന സുനിതാ ജയനും ഇവരുടെ ബന്ധുവാണ്. സിപിഐ നേതാവ് കോണ്‍ഗ്രസ് പാളയത്തില്‍
പട്ടാമ്പി: സിപിഐ പട്ടാമ്പിമണ്ഡലം കമ്മിറ്റിയംഗവും എഐടിയുസി ഓട്ടോ-ടാക്സി യൂണിയന് ജില്ലാ എക്സിക്യുട്ടീവ് അംഗവുമായ പി.ചേക്കാമു കോണ്‍ഗ്രസ്സിലേക്ക്. സി.പി.ഐ.യുടെ തെറ്റായ നയങ്ങളിലും രാഷ്ട്രീയ തീരുമാനങ്ങളിലും പ്രതിഷേധിച്ചാണ് പാര്‍ട്ടിസ്ഥാനങ്ങള്‍ രാജിവെച്ച് കോണ്‍ഗ്രസ്സിലേക്ക് പോകുന്നതെന്ന് ചേക്കാമു പറഞ്ഞു. 2000 മുതല്‍ നാല് തവണകളായി 2012 വരെ സിപിഐ പട്ടാമ്പിമണ്ഡലം അസി. സെക്രട്ടറിയായിരുന്നു. എല്‍.ഡി.എഫിന്റെ മണ്ഡലം കമ്മിറ്റി അംഗം, എ.ഐ.വൈ.എഫ്. മണ്ഡലം സെക്രട്ടറി, ജില്ലാ എക്സിക്യുട്ടീവ് അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: