ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്ത് രണ്ടാം വാര്‍ഡ് കുലിക്കിലിയാട് ബിജെപി സ്ഥാനാര്‍ത്ഥിയായ സന്ധ്യാ ശ്രീജിത്തിന്റെ വീടിനുനേരെ ആക്രമണം. ശനിയാഴ്ച പതിനൊന്നരയോടെ ബൈക്കിലെത്തിയ സംഘം വീടിനുനേരെ കല്ലേറു നടത്തുകയും, വീടിനന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിക്കാന്‍ ശ്രമം നടത്തിയതായും പരാതി.
ശബ്ദം കേട്ട് വീട്ടുലുള്ളവര്‍ പുറത്തുവന്നതോടെ അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. വീടിന്റെ ജനല്‍ചില്ലകളും നിരവധി ഓടുകളും തകര്‍ന്നിട്ടുണ്ട്. ബിജെപി മേഖലാ പ്രസിഡന്റ് ജയശങ്കറിന്റെ വീടിനുനേരേയും സമാനമായ രീതിയില്‍ അക്രമത്തിന് ശ്രമം നടന്നതായും പരാതിയുണ്ട്.
സന്ധ്യയുടെ ഭര്‍ത്താവും കരിമ്പുഴ മേഖലാ സംഘടനാ ജനറല്‍സെക്രട്ടറിയുമായ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ വിറളിപൂണ്ട സിപിഎം നേതൃത്വം ആസൂത്രിതമായ ആക്രമം നടത്തുകയായിരുന്നുവെന്നും കരിമ്പുഴ പഞ്ചായത്തിലെ മിക്കവാര്‍ഡുകളിലും വനിതാ സ്ഥാനാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുമ്പോള്‍ സിപിഎം നേതൃത്വത്തിന്റെ അങ്കലാപ്പാണ് അക്രമത്തിലൂടെ വെളിപ്പെടുത്തുന്നതെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു. ശ്രീകൃഷ്ണപുരം പോലീസില്‍ പരാതി നല്കി.
ഇതുകൊണ്ടെന്നും ബിജെപി പ്രവര്‍ത്തകരുടെ ആത്മധൈര്യം തകര്‍ക്കാനാകില്ലെന്നും പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും സ്ഥലം സന്ദര്‍ശിച്ച ബിജെപി നേതാക്കളായ കെ. ജയശങ്കര്‍, നഞ്ചപ്പന്, മഹേഷ്, ഹരി, ബ്ലോക്ക്് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി വിശ്വനാഥന്, ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്ണപുരം ഡിവിഷന് സ്ഥാനാര്‍ത്ഥി സുജാത കുടാംതൊടി എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: