പാലക്കാട്: നഗരപരിസരത്ത് വീട്ടമ്മയുടെ 13 പവന്‍ മാല പിടിച്ചുപറിച്ച സംഭവത്തില്‍ മോഷ്ടാവ് രക്ഷപ്പെട്ട ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച ഉച്ചക്ക് മണപ്പുള്ളിക്കാവിന് പിന്‍വശത്തെ റസിഡന്‍സ് കോളനിക്ക് സമീപത്തുനിന്നാണ് ബാലകൃഷ്ണ ജ്വല്ലറി ഉടമയുടെ ഭാര്യ രാജേശ്വരിയുടെ മാല പിടിച്ചുപറിച്ചത്. കാവിമുണ്ടും കറുത്ത ഷര്‍ട്ടും ധരിച്ച മോഷ്ടാവ് ഓടിരക്ഷപ്പെടുന്നത് നാട്ടുകാര്‍ കണ്ടിരുന്നെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞില്ല.
ഇയാള്‍ ഓട്ടോറിക്ഷയില്‍ കയറിപോകുന്നതും കണ്ടവരുണ്ട്. മുന്‍വശത്തെ ചില്ലില്‍ നിധിന്‍ എന്ന് ഇംഗ്ലീഷില്‍ പേരെഴുതിയ ഓട്ടോറിക്ഷയിലാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി ടൗണ്‍ സൗത്ത് സി.ഐ സി.ആര്‍. പ്രമോദ് പറഞ്ഞു. ഈ ഓട്ടോറിക്ഷയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ടൗണ്‍ സൗത്ത് പോലീസുമായി ബന്ധപ്പെടണം. സി.ഐ: 9497987146, എസ്.ഐ: 9497980637.
പ്രതികരിക്കാൻ ഇവിടെ എഴുതുക: