മുണ്ടൂര്‍: എഴക്കാട് ചമ്പയില്‍ ശിവക്ഷേത്രത്തില്‍ മഹാശിവപുരാണ ഏകാദശാഹയജ്ഞം ഇന്നാരംഭിക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ ദേവരാജന്‍ പിള്ള, പി.പി. ഗോപിനാഥന് എന്നിവര്‍ അറിയിച്ചു.
ഉച്ചയ്ക്കു മൂന്നിന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കുന്നപ്പുള്ളി ഭഗവതി ക്ഷേത്രത്തില്‍ നിന്നു വിഗ്രഹഘോഷയാത്ര ആരംഭിക്കും. 4.30ന് കോങ്ങാട് തിരുമാന്ധാംകുന്ന് ദേവസ്വം ട്രസ്റ്റി മൊടപ്പിലാപ്പള്ളി വാസുദേവന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. പരമേശ്വരന് നമ്പൂതിരിപ്പാട് അധ്യക്ഷനാകും. ശാസ്ത ശര്‍മ്മന്‍ നമ്പൂതിരിപ്പാട് വഴിപാട് കൗണ്ടറും ചെര്‍പ്പുളശ്ശേരി ശബരി ഗ്രൂപ്പ് ചെയര്മാന് സുനില്‍സ്വാമി അന്നദാന ഹാളും ഉദ്ഘാടനം ചെയ്യും. സ്വാമി കൃഷ്ണാനന്ദസരസ്വതി മഹാശിവപുരാണ ഏകാദശാഹയജ്ഞം പ്രഭാഷണം നടത്തും. പ്രത്യക്ഷ ഗണപതിഹോമം, ഗജപൂജ, ആനയൂട്ട്, വിഗ്രഹ പ്രദക്ഷിണം എന്നിവയുണ്ടാകുമെന്നും നവംബര്‍ ആറിന് യജ്ഞം സമാപിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: