വര്‍ക്കല: നടയറയിലെ വീട്ടില്‍ കടന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. നടയറ ആന്‍സില്‍ വില്ലയില്‍ അന്‍സാറിന്റെ വീടാണ് കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്തിയത്. ബഡ്റൂമിലെ അലമാരയുടെ പൂട്ട് തകര്‍ത്ത് ആറുപവന്റെ ആഭരണങ്ങളും, രണ്ട് ടാബും, ഒരു മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്.
ബുധനാഴ്ച വീട്ടുടമസ്ഥനും, കുടുംബവും ഉമയല്ലൂരിലെ ബന്ധുവീട്ടില്‍ പോയിരുന്നു. ഈ സമയമാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച വൈകിട്ടോടെ മടങ്ങിയെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് വീട്ടുകാര്‍ അറിയുന്നത്. അയിരൂര്പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും എത്തി തെളിവെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: