വര്‍ക്കല: 83ാമത് ശിവഗിരി തീര്‍ത്ഥാടനം പ്രമാണിച്ച് ശ്രീനാരായണ ഗുരുദേവ ദര്‍ശനത്തെയും ജീവിതത്തെയും ആസ്പദമാക്കി കലാ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ആദ്യറൗണ്ട് മത്സരങ്ങള്‍ ശിവഗിരി, ചെമ്പഴന്തി, അരുവിപ്പുറം, ചേര്‍ത്തല, വിശ്വഹാജിമഠം, തിരുവല്ല ആഞ്ഞിലത്താനം ക്ഷേത്രം, കോട്ടയം കുറിച്ചി അദ്വൈതാശ്രമം, ആലുവ അദ്വൈതാശ്രമം എന്നിവിടങ്ങളിലും ഇതില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവരെ പങ്കെടുപ്പിച്ചുകൊണ്ട് ഡിസംബര്‍ രണ്ടാംവാരം ശിവഗിരിയില്‍ ഫൈനല്‍ മത്സരങ്ങളും നടക്കുമെന്ന് തീര്‍ത്ഥാടന കമ്മറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: