വണ്ണപ്പുറം: പട്ടയക്കുടി മീന്ഉളിയാന്പാറ ഫോറസ്റ്റ് ഏരിയയില്‍ നിന്ന് 22 ചുവട് കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ഫോറസ്റ്റ് ഏരിയയാണോ കൈവശഭൂമിയാണോ എന്ന് അറിയുവാന്‍ വേണ്ടി വണ്ണപ്പുറം വില്ലേജ് ഓഫീസില്‍ രേഖാമൂലം ലെറ്റര്‍ നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തതോടു കൂടി ഈ മേഖലകളില്‍ മേലുദ്യോഗസ്ഥന്മാരുടെ നിര്‍ദേശാനുസരണം എകസൈസ് ഇന്‍സ്പെക്ടര്‍മാരായ സുമേഷിന്റെയും സുദീപിന്റെയും നേതൃത്വത്തിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
വില്ലജ് ഓഫീസില്‍ നിന്ന് കിട്ടുന്ന റിപ്പോര്‍ട്ട് അനുസരിച്ച് കേസ് അന്വേഷണം ആരംഭിക്കുമെന്ന് ഇവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: