മറയൂര്‍ : മറയൂരില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്. ബൈക്ക് യാത്രികനായ ഈച്ചാംപെട്ടി സ്വദേശി രഘു (24) ഓട്ടോറിക്ഷയിലെ യാത്രക്കാരായിരുന്ന പട്ടിക്കാട് സ്വദേശി സതീഷ് (26), മേലാടി സ്വദേശി വിജയന് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മറയൂര്‍ ബാബുനഗര്‍ ജംഗ്ഷനില്‍ ഇന്നലെ നാലുമണിയോടുകൂടിയായിരുന്നു അപകടം. കോവില്‍കടവില്‍ നിന്നും ഈച്ചാംപെട്ടിക്ക് പോകുകയായിരുന്ന ബൈക്കും മറയൂരു നിന്നും ഉടുമലയ്ക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. ഒരാഴ്ചക്കാലം നീണ്ടുനിന്ന പൊതുഅവധി ഇന്നലെ അവസാനിക്കുന്നതിനാല്‍ വിദൂരസ്ഥലങ്ങളിലേക്ക് ഉള്‍പ്പെടെ പോകുന്നതിനായി നൂറുകണക്കിന് ആളുകളാണ് മറയൂര്‍ ടൗണില്‍ ഇന്നലെ എത്തിയത്. ഇതുമൂലം നഗരത്തില്‍ അനിയന്ത്രിതമായി അനുഭവപ്പെട്ട തിരക്കാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ സതീഷിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഉദുമലയിലെ ഏരിമലയിലേക്ക് മാറ്റി. മറയൂര്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: