മറയൂര്‍ : അവധി ദിവസങ്ങള്‍ ഒന്നിച്ചെത്തിയതോടെ മറയൂരിലേക്ക് വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തി. മറയൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിന് സഞ്ചാരികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയത്. മറയൂരിലെ രാജീവ്ഗാന്ധി പാര്‍ക്ക്, ആനക്കോട്ട പാര്‍ക്ക്, കരിമുട്ടി, ചിന്നാര്‍, കാന്തല്ലൂര്‍, ചമ്പക്കാട് തുടങ്ങിയ ഇടങ്ങളിലാണ് വിനോദസഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടത്. ചമ്പക്കാടിലെ വെള്ള ചാട്ടം കാണുന്നതിനും ട്രക്കിങിനും തിരകേറി. തദ്ദേശീയര്‍ ഉള്‍പ്പെടെ നിരവധി വിനോദസഞ്ചാരികള്‍ എത്തിയെങ്കിലും ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ വനംവകുപ്പിന് ആയിട്ടില്ല എന്ന ആക്ഷേപം ശക്തമാണ്. പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം ഇന്നെലെ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. വനംവകുപ്പ് ആവശ്യത്തിന് വാച്ചര്‍മാരെ നിയമിക്കാത്തതാണ് സഞ്ചാരികളെ വലയ്ക്കുന്നത്. ദൃശ്യമനോഹരമായ കാഴ്ചകള്‍ കാണാന്‍ എത്തുന്നവരില്‍ നിന്നും ടിക്കറ്റിന് പണം ഈടാക്കുന്നുണ്ടെങ്കിലും മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്ക് ആയിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി നീണ്ടുനിന്ന അവധിക്കാലം ആഘോഷിക്കുന്നതിനാണ് സഞ്ചാരികള്‍ മറയൂരില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: