Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയ്യപ്പന്‍ അരുള്‍ ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2015, 08:36 pm IST
in Samskriti

അയ്യപ്പഭക്തിയുടെ ഉദാത്തതയുമായി മകര-മണ്ഡല മാസ വരുന്നു. അയ്യപ്പഭക്തരെ സംബന്ധിച്ചിടത്തോളം ആ ദിനങ്ങള്‍ കഠിനവ്രതത്തിന്റേതാണ്. മണ്ഡലവിളക്കും മകരജ്യോതിയും ദര്‍ശിക്കാനുള്ള, അയ്യപ്പദര്‍ശന സാക്ഷാത്കാരത്തിനുള്ള സമര്‍പ്പണത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും നാളുകള്‍. തീവ്രമായ ഭക്തിയില്‍ അതികഠിനമായ തീര്‍ത്ഥാടനവഴികള്‍ പിന്നിടുമ്പോള്‍ ആത്മസായൂജ്യത്തിന്റെ അത്ഭുതകരമായ അനുഭവങ്ങളുടെ വാതിലുകള്‍ ശ്രീ അയ്യപ്പന്‍ ഭക്തര്‍ക്കായി തുറന്നിടുന്നു.

ആത്മീയതയുടെ അടിസ്ഥാന സമവാക്യമാണ് ഈ പ്രക്രിയകളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ആഴത്തിലുള്ള ഭക്തിയാണ് ദൈവത്തെ അറിയുന്നതിനുള്ള ആദ്യപടി. ദൈവത്തിലെത്താനുള്ള അവസാനപടിയെത്തുന്നതിനുമുമ്പ് കഠിന പരീക്ഷണത്തിന്റെ വിവിധ പടികള്‍ കയറണം. ഭക്തിയുടെ തീവ്രത കൂടുന്നതിനനുസൃതമായി ഭഗവാന്റെ പരീക്ഷണത്തിന്റെ കാഠിന്യവും കൂടുന്നു. പൂര്‍ണമായും സ്വയം ദൈവത്തില്‍ സമര്‍പ്പിച്ച ഒരു ഭക്തനെ യഥാസമയം വേണ്ടതെല്ലാം നല്‍കി ദൈവം സഹായിക്കുക തന്നെ ചെയ്യും.

ആത്യന്തികമായി ഭക്തനെ ഭഗവാന്‍ ആദ്ധ്യാത്മികതയുടെ ഉന്നതിയിലേക്ക് ഉയര്‍ത്തും. നിസ്സഹായാവസ്ഥയിലാവുന്ന കുടുംബത്തെ ഓര്‍ത്ത്, വിവേകാനന്ദ സ്വാമികള്‍ ശിഷ്യത്വം സ്വീകരിച്ച് പരിപൂര്‍ണമായും ആദ്ധ്യാത്മിക സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകുവാനുള്ള ശ്രീരാമകൃഷ്ണ സ്വാമികളുടെ ഉപദേശം സ്വീകരിക്കുവാന്‍ മടിച്ചപ്പോള്‍, ഗുരു സമാശ്വസിപ്പിച്ചത് കുടുംബത്തെ ദൈവം കാത്തുകൊള്ളും, പക്ഷേ ഒരുപാട് ധനമൊന്നും നല്‍കുകയില്ല, മറിച്ച് ദാരിദ്ര്യമില്ലാതെ നോക്കിക്കൊള്ളുമെന്നാണ്.

പണ്ടുകാലത്ത് ഒരിക്കല്‍ മലകയറിയാല്‍ മതി, ഒരായുസുകാലത്തെ പുണ്യം ലഭിക്കുവാന്‍! ഇന്നോ! വര്‍ഷാവര്‍ഷവും. ഒരു വര്‍ഷത്തില്‍ പലതവണയും മലകയറുമ്പോഴും പലര്‍ക്കും പുണ്യം ലഭിക്കുന്നില്ലെന്ന് മാത്രമല്ല പലര്‍ക്കും കൂടുതല്‍ പാപഫലം ഉണ്ടാവുകയും ചെയ്യുന്നു. എന്തുകൊണ്ടാണിത്? പഴയകാലത്ത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ കല്ലും മുള്ളും ചവിട്ടിയാണ് യാത്ര ചെയ്തത്. അയ്യപ്പന്‍ അരുള്‍ ചെയ്യാതെ ആര്‍ക്കും മടങ്ങിവരാന്‍ തന്നെ കഴിയുമായിരുന്നില്ല.

ദുരിതങ്ങളുടെ ഭൗതികമായ ദുഃഖങ്ങളുടെ കെട്ട് ഭഗവാന് മുന്‍പില്‍ സമര്‍പ്പിച്ച് യാന്ത്രികജീവിതത്തിലെ സുഖങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ച് ഭാരമില്ലാ മനസ്സോടെ, തിരികെ വരുന്നു.

അസാധാരണമായൊരു തീര്‍ത്ഥാടനമാണിത്.

ദൈവത്തെ, സ്വന്തം ആത്മാവിനെ, അവനവനെ തിരിച്ചറിയാനുള്ള നിരന്തരമായ രഹസ്യാന്വേഷണമാണിത്. ശരിയായ അദ്വൈതജ്ഞാനത്തിലൂടെ പരബ്രഹ്മത്തെ അറിയുന്നതിനുള്ള ശരിയായ ‘ഗുരു’വില്‍നിന്നുള്ള ശിക്ഷണമാണിത്. ‘ഇരുമുടി’യിലെ ‘ദ്വയം’ നെയ്യഭിഷേകം’ എന്ന ഏകത്വത്തിലേക്കാണ് എത്തിക്കുന്നത്. എല്ലാ ജീവാത്മാക്കളും പരമാത്മാവിലേക്കാണ് എത്തിച്ചേരുന്നതെന്ന യാഥാര്‍ത്ഥ്യത്തെ ഇതുണര്‍ത്തുന്നു. ”സ്വാമി” ”ശരണം” എന്ന മന്ത്രദ്വയങ്ങള്‍ ”അയ്യപ്പാ” എന്ന ഏകമന്ത്രത്തില്‍ വലയംപ്രാപിക്കുന്നു.

നീയും ഞാനും അതായത് നിന്നിലെ ആത്മാവും എന്നിലെ ആത്മാവും എല്ലാ ആത്മാക്കളും ഒന്നുതന്നെയെന്നുള്ള ‘തത്ത്വമസി’ എന്ന തത്വത്തെയാണുണര്‍ത്തുന്നത്. അയ്യപ്പഭക്തന്മാരെല്ലാവരും ”അയ്യപ്പ”നായിത്തീരുന്ന, യഥാര്‍ത്ഥ ഭക്തനും ദൈവവും ഒന്നായിത്തീരുന്ന, യഥാര്‍ത്ഥ ഭക്തനും ദൈവവും ഒന്നായിത്തീരുന്ന ആദ്ധ്യാത്മികതയുടെ ഉല്‍കൃഷ്ടജ്ഞാനത്തിന്റെ പ്രകാശമാകുന്ന അയ്യപ്പചൈതന്യം യഥാര്‍ത്ഥ ഭക്തഹൃദയത്തില്‍ നിറഞ്ഞുതുളുമ്പുമ്പോള്‍ ആ യാത്ര സഫലമാവുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)
India

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.