ഞായറാഴ്ച സൂര്യദേവനെ ആരാധിക്കുക. ഓം മിത്രായ നമഃ, ഓം സൂര്യായ നമഃ, ഓം ആദിത്യായ നമഃ എന്ന് ആവര്‍ത്തിച്ച് ജപിക്കുക. സൂര്യദേവന്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യവും ഊര്‍ജ്ജസ്വലതയും നല്ല കാഴ്ചയും നല്‍കും.തിങ്കളാഴ്ച ഭഗവാന്‍ ശിവനെ ആരാധിക്കൂ. ചൊവ്വയും വെള്ളിയും ദേവിയെ ഭജിക്കുക. വ്യാഴാഴ്ച ഗുരുവിനെ പൂജിക്കുക. ശനിയാഴ്ച ഹനുമാനെ ആരാധിക്കൂ. നിങ്ങള്‍ക്ക് സമൃദ്ധിയും സമാധാനവും അഭിവൃദ്ധിയും ഉണ്ടാകും.
ബ്രഹ്മദേവനാണ് ഈ ലോകത്തിന്റെ സൃഷ്ടികര്‍ത്താവ്. വിദ്യയുടെ അധിദേവതയായ സരസ്വതി ബ്രഹ്മദേവന്റെ ശക്തി അഥവാ പത്‌നി ആണ്. വിഷ്ണുഭഗവാനാണ് ഈ ലോകത്തിന്റെ സ്ഥിതി കര്‍ത്താവ്. ലക്ഷ്മീദേവി ഭഗവാന്റെ ശക്തി, വീര്യം അഥവാ പത്‌നി. ദേവിയാണ് ധനത്തിന്റെ അധിദേവത. ശിവദേവന്‍ ഈ ലോകത്തിന്റെ സംഹാരമൂര്‍ത്തിയാകുന്നു. ഉമ അഥവാ പാര്‍വതിയാണ് ശിവശക്തി. ഊര്‍ജം അഥവാ പത്‌നി. ഗണേശദേവന്‍ ശിവന്റെ മൂത്തപുത്രന്‍, സുബ്രഹ്മണ്യദേവന്‍ ശിവന്റെ രണ്ടാമത്തെ പുത്രന്‍.
ഗണേശദേവന്‍ എല്ലാ വിഘ്‌നങ്ങളെയും ദൂരീകരിക്കുന്നു. സുബ്രഹ്മണ്യദേവന്‍ എല്ലാ വിജയവും ശക്തിയും പ്രദാനം ചെയ്യുന്നു. ഭക്തി വിശ്വാസത്തോടുകൂടി അവരെ ഭജിക്കൂ. നിങ്ങള്‍ക്ക് ഭക്തിയും ഭുക്തിയും ലഭിക്കും.
















