പോത്തന്‍കോട്: അമിതവേഗത്തില്‍ കാറോടിച്ച് നിരവധി വാഹനങ്ങളില്‍ ഇടിക്കുകയും തടയാന്‍ ശ്രമിച്ച പോലീസുകാരനെ മര്‍ദ്ദിക്കുകയും ചെയ്ത 19 കാരന് പിടിയിലായി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ബൈപ്പാസ് റോഡില്‍ തിരുവല്ലം മുതല്‍ കഴക്കൂട്ടം വരെ കാറോടിച്ച് വന്ന പൂന്തുറ സ്വദേശി ആദര്‍ശി (19)നെയാണ് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
നിരവധി വാഹനങ്ങളില്‍ ഇടിച്ച് കാറോടിച്ച് വരുന്ന വിവരം സിറ്റി പോലീസ് കണ്ട്രോള് റൂമില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്ന് കഴക്കൂട്ടം ടെക്നോപാര്‍ക്കിനു സമീപം വച്ച് പോലീസ് തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തടഞ്ഞ് നിര്‍ത്തിയ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ ഡ്രൈവറായ സതീഷനെയാണ് മര്‍ദ്ദിച്ചത്. കഴക്കൂട്ടം സിഐ കെ.എസ്. അരുണ്‍, എസ്ഐ സാഗര്‍, അഡീഷണല്‍ എസ്ഐ ചിത്ര രാജന് എന്നിവരടങ്ങിയ സംഘമാണ് ആദര്‍ശിനെ പിടികൂടിയത്. ഇയാള്‍ അമിതമായി ലഹരിവസ്തു ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു.
തിരുവനന്തപുരത്തെ ഒരു ട്രാവല്‍സിലെ ഡ്രൈവറാണ് ആദര്‍ശ്. ട്രാവല്‍സിന്റെ വാഹനമായ ഇന്നോവ കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: