തൊടുപുഴ: തൊടുപുഴ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ സംഗമം ആവേശമായി. ഇന്നലെ രാവിലെ തൊടുപുഴ നഗരം ചുറ്റി സ്ഥാനാര്‍ത്ഥികള്‍ പ്രകടനം നടത്തിയതിന് ശേഷമാണ് മൗര്യഗാര്ഡനില് സ്ഥാനാര്‍ത്ഥി സംഗമം ആരംഭിച്ചത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനാണ് സംഗമം ഉദ്ഘാടനം ചെയ്തത്. യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ് അജി അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതിയംഗം പി പി സാനു, ജില്ല പ്രസിഡന്റ് പി.എ വേലുക്കുട്ടന്, സംസ്ഥാന സമിതിയംഗങ്ങളായ സന്തോഷ് അറയ്ക്കല്‍, എം.ഐ രവീന്ദ്രന്, ജില്ല ജനറല്‍ സെക്രട്ടറി ബിനു ജെ കൈമള്‍, ജില്ല സെക്രട്ടറി പി ആര് വിനോദ്, റ്റി. എന്‍ ശശീധരന് നായര്‍, കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസ്, അഗസ്റ്റ്യന്‍ വട്ടക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: