തൊടുപുഴ : ആലക്കോട് പഞ്ചായത്തിലെ വോട്ടര്‍മാര്‍ക്ക് കണ്‍ഫ്യൂഷനാണ്… മുന്നണി സംവിധാനത്തെ പൊളിച്ചടുക്കി യുഡിഎഫിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് പലേടത്തും. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഫലം കാണാതിരുന്നപ്പോള്‍ ഇരുപാര്‍ട്ടികളും തങ്ങളുടെ ശക്തി തെളിയിക്കുവാനുള്ള പരിശ്രമത്തിലാണ് നേതാക്കള്‍. യുഡിഎഫ് മുന്നണികള്‍ക്ക് വോട്ട് ചെയ്തിരുന്നവരാണ് ഇതുമൂലം കണ്‍ഫ്യൂഷനിലായത്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും വീട് കയറിയുള്ള പ്രചരണം ശക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ബഹുവര്‍ണ്ണ പോസ്റ്ററുകള്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും വ്യാപകമായി പതിച്ചിട്ടുണ്ട്. ഇരുപാര്ട്ടിയില്പ്പെട്ടവരും യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്നവകാശപ്പെട്ടാണ് പ്രചരണത്തില്‍ മുന്നേറുന്നത്. ഒരേ മുന്നണിയില്‍പ്പെട്ടവര്‍ പരസ്പരം പോരാടുന്നത് വളരെ കൗതുകത്തോടെയാണ് വോട്ടര്‍മാര്‍ കാണുന്നത്. സ്വന്തം ശക്തി തെളിയിക്കുവാനുള്ള ഇരുപാര്‍ട്ടികളുടേയും തീരുമാനം അണികളെയാണ് കുരുക്കിലാക്കിയിരിക്കുന്നത്. വിശ്രമം അറിയാതെയുള്ള പ്രവര്‍ത്തനം മൂലം അണികള്‍ നന്നായി വിയര്‍ക്കുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് മത്സരം നടക്കുന്നുണ്ട്.എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ല.ഇരുവിഭാഗവും ജനങ്ങളെ വഞ്ചിക്കാനാണ് ഇത്തരം സമീപനം കൈക്കൊണ്ടത് എന്ന ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: