സ്വന്തം ലേഖകന്‍
തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയ്ക്ക് നഷ്ടമായ ജനപിന്തുണയുടെ കണക്കെണ്ണുന്നതാവും സിപിഎമ്മിന്റെ പ്രധാന ജോലിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് പറഞ്ഞു. തൊടുപുഴ നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പില്‍ നാലര വര്‍ഷത്തെ യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധതയെക്കുറിച്ച് സിപിഎമ്മും എല്‍ഡിഎഫും സംസാരിക്കുന്നില്ല. കേരളത്തില്‍ നിരോധിക്കാത്ത ബീഫിനെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. ബിജെപിയുടെ മുന്നേറ്റം സിപിഎമ്മിനെ വെപ്രാളപ്പെടുത്തിയിട്ടുണ്ട്. ഇതിനാലാണ് സോളാര്‍ കേസും കെ.എം മാണിയുടെ അഴിമതിയും ഒക്കെ മറന്ന് ബീഫിന് പിന്നാലെ പാഞ്ഞ് ഇടതുപക്ഷം ബിജെപിക്കെതിരെ കുപ്രചരണം നടത്താന്‍ കാരണമെന്ന് വി.മുരളീധരന് പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം 24 സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്താണ് നിരോധനം വന്നത്. കഴിഞ്ഞ ഒന്നാം യുപിഎ സര്‍ക്കാരിനെ താങ്ങി നിര്‍ത്തിയ സിപിഎം അന്ന് ഗോവധ നിരോധനം പിന്‍വലിക്കാന്‍ എന്തുകൊണ്ടാണ്്
കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്താതിരുന്നതെന്നും മുരളീധരന് ചോദിച്ചു. ഗോവധ നിരോധനം പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരുമുന്നണികള്‍ക്കും വെല്ലുവിളിയുയര്‍ത്തിയാണ് ബിജെപി ജനകീയശക്തിയായി മുന്നേറുന്നത്. തീവ്ര സ്വഭാവമുള്ള സംഘടനകളുമായിട്ടാണ് ബിജെപിയെ നേരിടാന്‍ ഇടതുപക്ഷം കൂട്ടുകൂടിയിരിക്കുന്നത്. കോഴിക്കോട് വാണിമേല്‍ പഞ്ചായത്തിലെ സഖ്യം ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ് അജി അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം പി.പി സാനു, ജില്ല പ്രസിഡന്റ് പി.എ വേലുക്കുട്ടന്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ സന്തോഷ് അറയ്ക്കല്‍, എം.ഐ രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. ബിജെപി അധ്യക്ഷന്‍ ഇടുക്കി പ്രസ് ക്ലബില്‍ നടന്ന മീറ്റ ദി പ്രസ് പരിപാടിയിലും പങ്കെടുത്തതിന് ശേഷമാണ് മടങ്ങിയത്. ബിജെപിയുടെ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: