മറയൂര്‍ : പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. മറയൂര്‍ പട്ടിക്കാട് രാജലക്ഷ്മി ഭവനില്‍ രാജ്കുമാര് (അന്തോണി – 36) ആണ് പിടിയിലായത്. ആറുമാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ഇതിന് ശേഷം മുങ്ങിയ പ്രതിയെ ആണ് ഇന്നലെ മറയൂര്‍ പോലീസ് പിടികൂടിയത്. മൂന്നാര്‍ സിഐയ്ക്കാണ് കേസ് അന്വേഷണത്തിന്റെ ചുമതല. സമീപവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് പ്രതി പിടിയിലായിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ മൂന്നാര്‍ സിഐയ്ക്ക് കൈമാറി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: