വണ്ടന്മേട് : 150 ഗ്രാം കഞ്ചാവുമായി വില്‍പ്പനക്കാരനും വാങ്ങാനെത്തിയവരും പിടിയില്‍. വണ്ടന്മേട് മണിയന്‍പെട്ടി വെട്ടുമട സ്വദേശി സ്വാമി തേവര് (48), എറണാകുളം ഞാറയ്ക്കല്‍ പുതുശ്ശേരി വീട്ടില്‍ ടോണി (20), എറണാകുളം മാരികുളം പെരുമാള്‍പ്പെട്ടി കാരൂര്‍ വീട്ടില്‍ പ്രഥ്വീരാജ് (21) എന്നിവരാണ് വണ്ടന്മേട് പോലീസിന്റെ പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് എറണാകുളം സ്വദേശികളായ ടോണിയും പ്രഥ്വീരാജും കഞ്ചാവ് വാങ്ങുന്നതിനായി മണിയന്‍പെട്ടിയില്‍ എത്തിയത്. ഇവിടെനിന്നുമാണ് വണ്ടന്മേട് എസ്ഐ വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം മൂവരേയും പിടികൂടിയത്. 3000 രൂപയ്ക്കാണ് 150 ഗ്രാം കഞ്ചാവ് വാങ്ങിയതെന്നും വില്‍പ്പനയ്ക്കായാണ് ഇവ എറണാകുളത്തിന് കൊണ്ടുപോകുന്നതെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശമായ മണിയന്‍പെട്ടിയില്‍ കഞ്ചാവ് വില്‍പ്പന തകൃതിയായി നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് എസ്ഐയും സംഘവും പരിശോധനയ്ക്ക് എത്തിയത്. കഴിഞ്ഞയാഴ്ച മണിയന്‍പെട്ടി സ്വദേശിയായ യുവാവിനെ കഞ്ചാവ് കേസില്‍ പോലീസ് പിടികൂടിയിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: