കണ്ണൂര്‍: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേന സംഘടിപ്പിക്കുന്ന വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തല്‍ വാഹനം 26, 27, 28 തീയതികളില്‍ ജില്ലയിലെ ഗ്രാമങ്ങളില്‍ പര്യടനം നടത്തും.
26ന് രാവിലെ കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് മുഴപ്പിലങ്ങാട്, ധര്‍മ്മടം, പിണറായി, പെരളശ്ശേരി, കടമ്പൂര്, ചെമ്പിലോട്, അഞ്ചരക്കണ്ടി, കൂടാളി, മുണ്ടേരി പഞ്ചായത്തുകളില്‍ പര്യടനം നടത്തും. 27 ന് ചിറ്റാരിപ്പറമ്പ്, കോളയാട്, മാലൂര്‍, പേരാവൂര്‍, ഉളിക്കല്‍, ഇരിക്കൂര്‍ എന്നിവിടങ്ങളിലും 28ന് ചിറക്കല്‍, വളപട്ടണം, അഴീക്കോട്, പാപ്പിനിശ്ശേരി, കല്യാശ്ശേരി, കണ്ണപുരം, മാട്ടൂല്‍, മാടായി, ചെറുതാഴം, കരിവെള്ളൂര്‍-പെരളം എന്നിവിടങ്ങളില്‍ പര്യടനം നടത്തി കാസര്‍കോട് ജില്ലയില്‍ പ്രവേശിക്കും.
വാഹനത്തില്‍ മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് മെഷിന് ഉള്‍പ്പെടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന സംവിധാനങ്ങള്‍ ഉണ്ടായിരിക്കും. വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ സേവനവും ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: