കതിരൂര്‍: ചുണ്ടങ്ങാപ്പൊയിലില്‍ തണ്ണീര്‍തട നീര്ച്ചാല് നികത്താന്‍ ശ്രമം. ചുണ്ടങ്ങാപ്പൊയില്‍ കീരങ്ങാട് റോഡിന് സമീപത്തെ ഇല്ലപ്പറമ്പിനോട് ചേര്‍ന്ന് ചാലവയലിലേക്ക് പോകുന്ന പ്രധാന തണ്ണീര്തടനീര്ച്ചാലാണ് മണ്ണിട്ട് നികത്തി റോഡ് നിര്‍മ്മിക്കാന്‍ ശ്രമം നടന്നത്. സമീപവാസികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കതിരൂര്‍ പ്രിന്‍സിപ്പള്‍ എസ്.ഐ.സുരേന്ദ്രന് കല്യാടന്‍, കതിരൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍.പവിത്രന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മണ്ണിടുന്നത് തടഞ്ഞു. നീര്‍ച്ചാലില്‍ മണ്ണിട്ട് നികത്തിയവരെക്കൊണ്ട് അത് എടുത്ത് മാറ്റാനുള്ള നടപടികള്‍ എത്രയുംപെട്ടെന്ന സ്വീകരിക്കുമെന്ന് വില്ലേജ്, ഗ്രാമപഞ്ചായത്ത് അധികാരികള്‍ പറഞ്ഞു.
സിപിഎമ്മുകാരായ സ്ഥല ബ്രോക്കര്‍മാരും കെട്ടിടനിര്‍മ്മാതാക്കളും ചേര്‍ന്നാണ് നീര്ച്ചാല് നികത്താന്‍ ശ്രമിച്ചത്. ചുണ്ടങ്ങാപ്പൊയില്‍ പ്രദേശങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ചാലവയലിലേക്ക് പോകുന്ന രണ്ട് മീറ്റര്‍ വീതിയും 300 മൂന്ന് മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ ആഴവുമുള്ള നീര്‍ച്ചാലാണിത്. ഇതിന്റെ ഒരു ഭാഗത്താണ് രണ്ടര മീറ്റര്‍ ഉയരത്തില്‍ എട്ട് മീറ്റര്‍ നീളത്തില്‍ മണ്ണിട്ട് നികത്തിയത്. തെങ്ങിന്റെ കുറ്റി അടിയില്‍ ഇട്ടതിനുശേഷമാണ് മണ്ണിട്ടത്. ചുണ്ടങ്ങാപ്പൊയിലില്‍ തന്നെ പുതുതായി നിര്‍മ്മിക്കുന്ന വീടിന് വേണ്ടി നീക്കം ചെയ്ത പ്ലാസ്റ്റിക്കും ചവറും നിറഞ്ഞ മോശമായ മണ്ണാണ് നിക്ഷേപിച്ചത്.
മഴക്കാലത്ത് ഇതിലൂടെ നന്നായി വെള്ളം ഒഴുകിപ്പോവും. മാത്രവുമല്ല നല്ല നീരുറവയുമുള്ള സ്ഥലവുമാണ്. മണ്ണിട്ട് നികത്തുന്നതോടെ വെള്ളം ഇല്ലപ്പറമ്പിലെത്തന്നെ ഒരു വീട്ടു മുറ്റത്തും, വീട്ടിലേയ്ക്ക് പോവുന്ന വഴിലും മറ്റ് കൃഷിയിടങ്ങളിലുമാണ് കെട്ടിക്കിടക്കുക. കൂടാതെ സമീപത്തെ വീടുകളിലെ കിണറുകളില്‍ മഴക്കാലത്ത് ചെളിവെള്ളം കയറാനും, വേനല്‍ക്കാലത്ത് വെള്ളത്തിന് ക്ഷാമവും നേരിടാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: