തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഇടതു-വലതു പാര്‍ട്ടികളില്‍ നിന്നു ബിജെപിയിലേക്കുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക് നഗരഭരണ മാറ്റത്തിന്റെ സുചനയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്.
ശ്രീകാര്യത്ത് ബിജെപിയില്‍ ചേര്‍ന്ന അമ്പതോളം സിഐടിയുക്കാര്ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്വ്വഹിക്കുയായിരുന്ന അദ്ദേഹം. തലസ്ഥാന നഗരിയുടെ വികസനത്തിന് ഭരണമാറ്റം അനിവാര്യമാണ്. ഇടതുപക്ഷവും കോണ്‍ഗ്രസ്സും നഗരവികസനത്തില്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും സുരേഷ് പറഞ്ഞു. മണ്ഡലം സെക്രട്ടറി ശ്രീകാര്യം സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍, സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ.ആര്.എസ്. രാജീവ്, മണ്ഡലം പ്രസിഡന്റ് പാങ്ങപ്പാറ രാജീവ്, വി.എസ്. അനിമോള്‍, ശ്രീകാര്യം ശ്രീകണ്ഠന്, ഷിബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: