പത്തനംതിട്ട:കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നതിന്റെ വെപ്രാളത്തിലാണ് ഇടതുവലതു മുന്നണികള്‍ എന്ന് എസ് എന്‍ ഡി പി യോഗം ജനറല്സെക്രട്ടറിവെള്ളാപ്പള്ളി നടേശന്. ചെറുകോല്‍ 5926-നമ്പര്‍ എസ്.എന്‍.ഡി.പി ശാഖ പണികഴിപ്പിച്ച ഗുരുദേവ ക്ഷേത്ര സമര്‍പ്പണത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ പ്രസ്ഥാനം വരുന്നതെന്നറിഞ്ഞതുമുതല് ഇവര്‍ ഉറഞ്ഞുതുളുളുകയാണ്.കേരളത്തില്‍ ഇരുമുന്നണികളും നടത്തുന്ന അഡ്ജസ്റ്റ്മെന്റ് ഭരണം ഇനിയും അധികനാള്‍ തുടരാന്‍ കഴിയില്ല.
മൈക്രോഫൈനാന്‍സ് പദ്ധതി തട്ടിപ്പാണെങ്കില്‍ അന്വേഷിക്കാത്തതെന്ത്. അടൂര്‍ യൂണിയനില്‍ വന്ന ക്രമക്കേട് യോഗം കണ്ടെത്തി നടപടിയെടുത്തതാണ്. ക്രമക്കേട് നടത്തിയവര്‍ ഇപ്പോള്‍ യോഗത്തിലാണോ എന്നുകൂടി അന്വേഷിക്കണം. മൈക്രോ യൂണിറ്റിലൂടെ പണം നല്കാന് യോഗത്തിനെന്തധികാരം എന്നാണ് ചോദിക്കുന്നത്. അതിനുള്ള അധികാരം വാങ്ങിയിട്ടാണ് ചെയ്യുന്നത്. 1500 കോടി രൂപ മൈക്രോഫൈനാന്സിലൂടെ വിതരണം ചെയ്തിട്ടുള്ളത് കൃത്യമായി തിരിച്ചടക്കുന്നുമുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍വരെ പോകുമെന്നാണ് വി.എസ്. അച്ച്യുതാനന്ദന് പറയുന്നത്. അഴിമതി അന്വേഷിച്ചാല്‍ പോരെ വിളിച്ചുകൂവി നടക്കേണ്ടý കാര്യമുണ്ടോ. കഴിഞ്ഞ 20 വര്‍ഷക്കാലത്തെ സമ്പാദ്യം പരിശോധിക്കാന്‍ സമ്മതമാണ്. എന്റെ സമ്പാദ്യം അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന രാഷ്ട്രീയ നേതാക്കന്മാരുടെ സ്വത്തും അന്വേഷിക്കാന്‍ തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കോഴഞ്ചേരിഎസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്റ് ഡി. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. രാഹുല്‍ ഈശ്വര്‍, യൂണിയന് പ്രസിഡന്റ് സതീഷ് ബാബു, തിരുവല്ല യൂണിയന് സെക്രട്ടറി മധു പരുമല, എം.എസ്. അനില്‍കുമാര്‍, പ്രേംകുമാര്‍ മുളമൂട്ടില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: